മസ്ക്കറ്റ് ● ഒമാനില്‍ ജൂണ്‍ മാസത്തെ ഇന്ധനവില വര്‍ധിപ്പിച്ചു. സാധാരണ പെട്രോള്‍ (എം90) ലിറ്ററിന് 170 ബൈസയും സൂപ്പര്‍ ഗ്രേഡ് പെട്രോള്‍ (എം95) ലിറ്ററിന് 180 ബൈസയുമായിരിക്കുംപുതുക്കിയ വില. ഡീസല്‍ വില 185 ബൈസയായും വര്‍ധിപ്പിച്ചിട്ടുണ്ട്.
മെയില്‍ സാധാരണ പെട്രോള്‍ (എം90) ലിറ്ററിന് 149 ബൈസയും സൂപ്പര്‍ ഗ്രേഡ് പെട്രോള്‍ (എം95) ലിറ്ററിന് 161 ബൈസയും ഡീസല്‍ ലിറ്ററിന് 166 ബൈസയുമായിരുന്നു.
ആഗോള എണ്ണവിലയിലുണ്ടായ ഇടിവിനെത്തുടര്ന്നുണ്ടായ ബജറ്റ് കമ്മി നേരിടുന്നതിന്റെ ഭാഗമായാണ് ഒമാന്‍ എണ്ണവില വര്‍ധിപ്പിക്കുന്നത്.
Post Your Comments