ദമാം ● സൗദിയിലെ ചരിതപ്രധാനമായ നാല് പള്ളികളില്‍ ഇനി മുതല്‍ അമുസ്ളിങ്ങള്‍ക്കും പ്രവേശനം നല്‍കാന്‍ തീരുമാനം. മസ്ജിദ് അല്‍റഹ്മ, മസ്ജിദ് കിങ് ഫഹദ്, മസ്ജിദ് കിങ് സഊദ്, മസ്ജിദ് അല്‍തഖ്‌വ എന്നിവിടങ്ങളിലാണ് സന്ദര്‍ശിനത്തിനു അനുമതി നല്‍കിയത്.
മോസ്കിന്റെ പവിത്രതയെ മാനിക്കുകയും അതിനു യോജിക്കാത്ത പ്രവര്‍ത്തികള്‍ ഒഴിവാക്കണമെന്നും സന്ദര്‍ശനത്തിന് അനുമതി നല്‍കിക്കൊണ്ടുള്ള നിര്‍ദ്ദേശത്തില്‍ പറയുന്നു.
ഇസ്ലാമിക സംസ്‌കാരത്തേയും പൈതൃകത്തേയും കുറിച്ച് അമുസിംകള്‍ക്ക് മനസ്സിലാക്കുന്നത്തിനാണ് പള്ളികള്‍ മുസ്ലിങ്ങള്‍ അല്ലാത്തവര്‍ക്ക് സന്ദര്‍ശിക്കാന്‍ അനുമതി നല്‍കുന്നത്.
മദീനയില്‍ അമുസ്ലിങ്ങള്‍ പ്രവേശിക്കുന്നത് ഇസ്ലാമിക വിരുദ്ധമല്ലെന്നും അത് ശരിയാ നിയമത്തിന് എതിരല്ലെന്നും വെള്ളിയാഴ്ച മദിനയിലെ ഖുബ മോസ്ക് ഇമാം ഷെയ്ഖ് സലെഹ് അല്‍-മിഖ്മാസി വെള്ളിയാഴ്ച പറഞ്ഞിരുന്നു. പള്ളിയില്‍ ആര്‍ക്കും പ്രവേശിക്കാം, അമുസ്ലിങ്ങളെ പള്ളിയില്‍ പ്രവേശിക്കുന്നതില്‍ നിന്നം ഇസ്ലാം വിലക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.
അതേസമയം, പടിഞ്ഞാറന്‍ സൗദിയില്‍ പുണ്യനഗരമായ മക്കയില്‍ പ്രവേശിക്കുന്നതില്‍ നിന്നും അമുസ്ലീങ്ങളെ കര്‍ശനമായി വിലക്കിയിട്ടുണ്ട്. ഖുറാനിലെ ഒരു വാക്യത്തിന്റെ അടിസ്ഥാനത്തിലാണ് ഇത്.
Post Your Comments