NewsIndia

13-നില ഗോപുരമുള്ള, യുണെസ്കോ ലോകപൈതൃക സ്വത്തായ ഈ മഹദ് ക്ഷേത്രത്തെക്കുറിച്ചറിയാം

യുണെസ്കോ ലോകപൈതൃക സ്വത്തായി അംഗീകരിച്ചിട്ടുള്ള മൂന്ന്‍ ശിവ ക്ഷേത്രങ്ങളുണ്ട്. അതില്‍ ആദ്യത്തേതാണ് തഞ്ചാവൂരിലെ “തഞ്ചൈ പെരിയ കോയില്‍” എന്ന് പ്രാദേശികമായി അറിയപ്പെടുന്ന വിളിക്കുന്ന ബ്രിഹദീശ്വര ക്ഷേത്രം. രാജരാജേശ്വര ക്ഷേത്രം എന്നും ഇതറിയപ്പെടുന്നു. ചോള ഭരണകാലത്തെ അതിഗംഭീരമായ തമിഴ് വാസ്തുവിദ്യയുടെ ഉത്തമോദാഹരണമാണ്‌ ഈ ക്ഷേത്രം.

ഒന്നാം രാജരാജ ചോളന്‍റെ കാലത്ത് ക്രിസ്തുവിനു ശേഷം 1010-ആമാണ്ടില്‍ ആണ് ഈ ക്ഷേത്രം പണികഴിപ്പിച്ചത്. 2010-ല്‍ ആയിരം വര്‍ഷം പൂര്‍ത്തിയാക്കിയ ഈ ഹൈന്ദവ ആധ്യാത്മിക കേന്ദ്രത്തിന്‍റെ നിര്‍മ്മാണം മലയാളനാടിന്‍റെ അഭിമാനമായ കുഞ്ഞര മല്ലന്‍ രാജ രാജ പെരുംതച്ചന്‍ എന്ന സാക്ഷാല്‍ പെരുംതച്ചനായിരുന്നു നിര്‍വ്വഹിച്ചത്.

16-ആം നൂറ്റാണ്ടില്‍ പണികഴിപ്പിച്ചതെന്നു കരുതുന്ന കനത്ത ചുറ്റുമതിലിനുള്ളിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ക്ഷേത്രഗോപുരം 13-നിലകളുള്ളതും, 100-അടി (30-മീറ്റര്‍) ഉയരമുള്ളതുമാണ്. ഇത് ലോകത്തിലെ തന്നെ ഏറ്റവും വലിയ ക്ഷേത്രഗോപുരമാണ്. ക്ഷേത്രഗോപുരത്തിന് മുകളില്‍ നിര്‍മ്മിച്ചിട്ടുള്ള കുംഭം മാത്രം 80-ടണ്‍ ഭാരമുള്ളതാണ്. ക്ഷേത്രകവാടത്തില്‍ ഒറ്റക്കല്ലില്‍ തീര്‍ത്ത 16-അടി (4.9-മീറ്റര്‍) നീളവും 13-അടി (4-മീറ്റര്‍) ഉയരവുമുള്ള നന്ദികേശ പ്രതിമയും സ്ഥിതി ചെയ്യുന്നു.

ക്ഷേത്രനിര്‍മ്മാണം ഏതാണ്ട് പൂര്‍ണ്ണമായും ഗ്രാനൈറ്റ് ഉപയോഗിച്ചാണ്. പൂര്‍ണ്ണമായും ഗ്രാനൈറ്റില്‍ തീര്‍ത്ത ലോകത്തിലെ ആദ്യക്ഷേത്രം എന്ന വിശേഷണം കൂടി ഈ ശിവക്ഷേത്രത്തിനുണ്ട്. യുണെസ്കോയുടെ പൈതൃകസ്വത്ത് പട്ടികയിലുള്ള മറ്റു ക്ഷേത്രങ്ങളെപ്പറ്റി പിന്നീട്.

shortlink

Related Articles

Post Your Comments


Back to top button