KeralaNews

കളി കാര്യമായപ്പോൾ യുവാവിന്റെ വിദേശയാത്ര മുടങ്ങി ; പോലീസ് കസ്റ്റഡിയിലും ആയി

നെടുമ്പാശ്ശേരി : വിമാനത്താവളത്തിൽ പരിശോധനക്കിടെ ബാഗിൽ ബോംബ്‌ ഉണ്ടെന്ന് പറഞ്ഞ യുവാവിന്റെ സിംഗപൂർ യാത്ര മുടങ്ങി. ഇയാൾക്കെതിരെ പോലീസ് കേസ് എടുത്തിട്ടുണ്ട്. തൃശൂർ ഇരിങ്ങാലക്കുട കറുകത്തനവീട്ടിൽ അനൂപാണ് അറസ്റ്റിലായത്. ഞായറാഴ്ച രാത്രി 11 ന് മിലൻഡോ എയർവേയ്സിൽ സിംഗപൂരിലേക്ക് പോകാനെത്തിയതാണ് അനൂപ്‌. ഇയാൾക്കൊപ്പം മറ്റു മൂന്നു പേരും കൂടിയുണ്ടായിരുന്നു.

വിമാനത്താവളത്തിൽ വെച്ച് സി. ഐ. എസ്. എഫുകാർ പരിശോധിക്കുന്നതിനിടയിൽ ബാഗിൽ ബോംബുണ്ടെന്നു അനൂപ്‌ പറഞ്ഞു. ഇതേതുടർന്ന് അനൂപിനെ കസ്റ്റഡിയിലെടുത്തു. സി.ഐ. എസ്. എഫ് സംഘത്തെ കബളിപ്പിക്കാൻ ശ്രമിച്ചതിനാണ് കേസ് .

shortlink

Post Your Comments


Back to top button