KeralaNews

മഴക്കാല വാഹനാപകടം കുറയ്ക്കാന്‍ കോഴിക്കോട് പുതിയ പദ്ധതി

കോഴിക്കോട്: മഴക്കാലത്തുണ്ടാകുന്ന വാഹനാപകടങ്ങള്‍ കുറയ്ക്കാന്‍ കോഴിക്കോട് ജില്ലാ പൊലീസിന്റെ ഓപ്പറേഷന്‍ റെയിന്‍ ബോ പദ്ധതി ഇന്നു മുതല്‍ നടപ്പാക്കി തുടങ്ങും. മോട്ടോര്‍ വാഹന വകുപ്പിന്റെ സഹകരണത്തോടെയായിരിക്കും പദ്ധതി നടപ്പാക്കുക. ഇതിന്റെ ഭാഗമായി വാഹനപരിശോധന കര്‍ശനമാക്കി വാഹനത്തിന്റെ കാര്യക്ഷമത പരിശോധിക്കുകയാണ് ലക്ഷ്യമിടുന്നത്.

മഴക്കാലത്ത് നിരന്തരം വാഹനാപകടങ്ങള്‍ ഉണ്ടാകുകയും മരണം സംഭവിക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് അപകടങ്ങള്‍ കുറയ്ക്കാന്‍ പൊലീസ് ഇറങ്ങുന്നത്. ബ്രേക്ക്, ഹെഡ് ലൈറ്റുകള്‍, വൈപ്പര്‍ തുടങ്ങിയവയെല്ലാം കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നുണ്ടോ എന്ന് പരിശോധിച്ച് ഉറപ്പുവരുത്തുമെന്ന് കോഴിക്കോട് റൂറല്‍ എസ്.പി. പ്രതീഷ് കുമാര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ബാധവത്കരണമാണ് മറ്റൊരു ലക്ഷ്യം.

സ്‌കൂള്‍ കേന്ദ്രീകരിച്ച് വിദ്യാര്‍ത്ഥികളെ വാഹന ഉപയോഗത്തെക്കുറിച്ചും വാഹനാപകടങ്ങള്‍ എങ്ങനെ സംഭവിക്കുന്നതിനെക്കുറിച്ചും ബോധവത്കരണം നടത്തും. ഇതിന്റെ ഭാഗമായി ചിത്രരചനാ മത്സരം നടത്തും. 5000 രൂപയായിരിക്കും ഒന്നാം സമ്മാനം. സ്‌കൂള്‍ കുട്ടികളെ കുത്തി നിറച്ച് കൊണ്ടുപോകുന്ന വാഹനങ്ങള്‍ക്ക് പിടിവീഴും. ഓപ്പറേഷന്‍ റെയിന്‍ബോയുടെ പ്രചാരണത്തിന്റെ ഭാഗമായി മാരത്തോണും സംഘടിപ്പിക്കുമെന്ന് പ്രതീഷ് കുമാര്‍ കൂട്ടിചേര്‍ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button