India

വിമാനത്തില്‍ വച്ച് 13 കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച നേതാവ് അറസ്റ്റില്‍

അഹമ്മദാബാദ് ● ഇന്‍ഡിഗോ വിമാനത്തില്‍ വച്ച് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പ്രാദേശിക ബി.ജെ.പി നേതാവ് അറസ്റ്റില്‍. ഗാന്ധിനഗര്‍ ബി.ജെ.പി യൂണിറ്റ് വൈസ്-പ്രസിഡന്റായ അശോക്‌ മക്‌വാന (41) യെയാണ് സര്‍ദാര്‍ നഗര്‍ പോലീസ് അറസ്റ്റ് ചെയ്തത്.

മേയ് 28 ന് ഗോവയില്‍ നിന്നും അഹമ്മദാബാദിലേക്ക് വരികയായിരുന്ന ഇന്‍ഡിഗോ വിമാനത്തിലായിരുന്നു സംഭവം. ഗോവയില്‍ അമ്മാവന്റെ വീട്ടില്‍ വേനലവധിക്കാലം ആഘോഷിക്കാന്‍ പോയ ശേഷം മടങ്ങുകയായിരുന്ന 13 കാരിയെകാണു അശോക്‌ പീഡിപ്പിക്കാന്‍ ശ്രമിച്ചത്.

വീട്ടിലെത്തിയ പെണ്‍കുട്ടി മാതാപിതാക്കളെ വിവരമറിയിക്കുകയും സര്‍ദാര്‍ നഗര്‍ പോലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കുകയുമായിരുന്നു. പെണ്‍കുട്ടിയുടെ തൊട്ടടുത്ത സീറ്റിലെ യാത്രക്കാരനായിരുന്നു അശോകെന്ന് പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ പോലീസിനോട് പറഞ്ഞു.

ഇന്ന് അറസ്റ്റ് ചെയ്ത അശോകിനെതിരെ പോസ്കോ അടക്കുമുള്ള വകുപ്പുകള്‍ ചുമത്തിയിട്ടുണ്ട്. ഇയാളെ മെഡിക്കല്‍ പരിശോധനയ്ക്ക് വിധേയനാക്കി.

വിമാനക്കമ്പനിയുടെ രേഖകളില്‍ പെണ്‍കുട്ടിയുടെ തൊട്ടടുത്ത സീറ്റ് അശോകിന്റെ സുഹൃത്തിന്റെ പേരിലാണ് ബുക്ക്‌ ചെയ്തിരുന്നത്. അശോകും സുഹൃത്തും തമ്മില്‍ സീറ്റ് വച്ച് മാറുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു.

ഒരു കോര്‍പ്പറേറ്റ് കമ്പനിയുടെ വൈസ്-പ്രസിഡന്റിന്റെ മകളാണ് ഇരയായ പെണ്‍കുട്ടി.

shortlink

Post Your Comments


Back to top button