റിയാദ് ● വൈദ്യ സഹായം വൈകിയതില്‍ കുപിതനായ രോഗി ആശുപത്രിയ്ക്കുള്ളില്‍ വെടിവെയ്പ്പ് നടത്തി. സംഭവത്തില്‍ ഒരു സ്വദേശിയ്യ്ക്കും ഒരു ഫിലിപ്പിന നഴ്സിനും പരിക്കേറ്റു. സൗദി തലസ്ഥാനമായ റിയാദിലെ ഒരു ആശുപത്രിയിലാണ് സംഭവം.
ഇയാള്‍ ആശുപത്രിയ്ക്കുള്ളില്‍ നിന്ന് അലറി വിളിച്ച് കൊണ്ട് പുറത്തേക്കോടി കാറില്‍ നിന്നും യന്ത്രത്തോക്ക് എടുത്ത് കൊണ്ടുവന്ന് വെടിവെയ്പ്പ് നടത്തുകയായിരുന്നു. ആശുപത്രിയിലെ ജീവനക്കാരനായ സ്വദേശിയ്ക്കും നഴ്സിനും കാലിനാണ് വെടിയേറ്റത്. അക്രമിയെ പിന്നീട് പോലീസ് അറസ്റ്റ് ചെയ്തതായും സദ പത്രം റിപ്പോര്‍ട്ട് ചെയ്തു.
Post Your Comments