NewsInternational

വികൃതി കാട്ടിയതിന് മാതാപിതാക്കള്‍ വനത്തിനുള്ളില്‍ ഉപേക്ഷിച്ച കുട്ടിയെ കാണാതായി

ടോക്കിയോ: ഒന്ന് പേടിപ്പിച്ച്‌ മര്യാദ പഠിപ്പിക്കുന്നതിനായി വനത്തിന് സമീപമുള്ള റോഡില്‍ ഇറക്കിവിട്ട കുട്ടിയെ കാണാതായി. വികൃതി കാട്ടിയതിനാണ് മാതാപിതാക്കള്‍ കുട്ടിയെ റോഡില്‍ ഇറക്കിവിട്ടത്. ജപ്പാനിലെ ഹൊക്കൈഡോയിലാണ് സംഭവം നടന്നത്. കരടികള്‍ ഉള്‍പ്പെടെയുള്ള വന്യമൃഗങ്ങള്‍ ധാരാളമുള്ള കാടിന് സമീപത്തുള്ള വഴിയില്‍ കുട്ടിയെ ഇറക്കിവിടുകയായിരുന്നു. ഏതാനം നിമിഷങ്ങള്‍ക്കുള്ളില്‍ മാതാപിതാക്കള്‍ തിരികെ എത്തിയെങ്കിലും കുട്ടിയെ കാണാതാവുകയായിരുന്നു.

പാര്‍ക്കില്‍ സഹോദരിക്കും മാതാപിതാക്കള്‍ക്കുമൊപ്പം കാറിലെത്തിയതായിരുന്നു യൊമാറ്റോ തനൂക്കയെന്ന ഏഴു വയസുകാരന്‍. പാര്‍ക്കിലെത്തിയ യൊമാറ്റോ അവിടെയുള്ള സന്ദര്‍ശകര്‍ക്ക് നേരെയും നിര്‍ത്തിയിട്ടിരുന്ന കാറുകള്‍ക്ക് നേരെയും കല്ലെറിഞ്ഞതിനെ തുടര്‍ന്നാണ് മാതാപിതാക്കള്‍ ക്രുദ്ധരായത്. തുടര്‍ന്ന് വീട്ടിലേക്ക് പോകുന്ന വഴിയില്‍ കുട്ടിയെ വനത്തിന് സമീപം ഇറക്കിവിടുകയായിരുന്നു. പെട്ടെന്ന് തന്നെ തിരിച്ചെത്തിയെങ്കിലും കുട്ടിയെ ആ സ്ഥലത്ത് നിന്നും കാണാതാവുകയായിരുന്നു.

കുട്ടിയെ കണ്ടെത്തുന്നതിനായി ഏകദേശം 180ഓളം വരുന്ന സംഘത്തെയാണ് അധികൃതര്‍ നിയോഗിച്ചിരിക്കുന്നത്. കുട്ടിയെ കാണാതായെന്നാണ് മാതാപിതാക്കള്‍ ആദ്യം പൊലീസിനോട് പറഞ്ഞത് .എന്നാല്‍ പിന്നീട് കുട്ടിയെ തങ്ങള്‍ തന്നെ വനത്തില്‍ ഉപേക്ഷിക്കുകയായിരുന്നുവെന്ന് വെളിപ്പെടുത്തി.

shortlink

Post Your Comments


Back to top button