ന്യൂഡല്‍ഹി: വി.എസ് അച്യുതാനന്ദന്‍ എം.എല്‍.എയുടെ പദവി സംബന്ധിച്ച് ഇന്ന് ചേര്‍ന്ന പൊളിറ്റ്ബ്യൂറോയില്‍ ധാരാണയായില്ല. എന്നാല്‍ വി.എസിന് ഉചിതമായ പദവി നല്‍കണമെന്ന കാര്യത്തില്‍ തീരുമാനമായി. വി.എസിന് ക്യാബിനറ്റ് റാങ്കോടെ പദവി നല്‍കും. സ്വതന്ത്ര അധികാരമുണ്ടാകും.വി.എസിന് മുഖ്യമന്ത്രിക്ക് റിപ്പോര്‍ട്ട് ചെയ്യേണ്ടിവരില്ല. നിയമസാധുത പരിശോധിച്ച് ശേഷമാകും അന്തിമ തീരുമാനം. ഭാവിനടപടികള്‍ കേന്ദ്രകമ്മിറ്റിയില്‍ തീരുമാനിക്കുമെന്നും ജനറല്‍സെക്രട്ടറി സീതാറാം യെച്ചൂരി അറിയിച്ചു. വി.എസിന്റെ പദവി സര്‍ക്കാരില്‍ രണ്ട് അധികാര കേന്ദ്രങ്ങള്‍ സൃഷ്ടിക്കാന്‍ ഇടവരരുതെന്നും പി.ബി.യില്‍ നിര്‍ദ്ദേശമുണ്ടായി.
Post Your Comments