Gulf

ഭാര്യയുടെ പ്രസവമെടുത്ത പുരുഷ ഡോക്ടറെ ഭര്‍ത്താവ് വെടിവെച്ചു

റിയാദ് : ഭാര്യയുടെ പ്രസവമെടുക്കാന്‍ സഹായിച്ച പുരുഷ ഗൈനക്കോളജിസ്റ്റിനെ വെടിവെച്ച അറബ് പൗരനെ പോലീസ് അറസ്റ്റ് ചെയ്തു. ഒരു മാസം മുന്‍പ് കിംഗ് ഫഹദ് മെഡിക്കല്‍ സിറ്റിയിലായിരുന്നു പ്രതിയുടെ ഭാര്യ പ്രസവിച്ചത്. വനിത ഗൈനക്കോളജിസ്റ്റ് അടുത്തുള്ളപ്പോള്‍ പുരുഷ ഡോക്ടര്‍ സഹായത്തിനെത്തിയതാണ് ഭര്‍ത്താവിനെ പ്രകോപിപ്പിച്ചത്.

സംഭവ ദിവസം ആശുപത്രിയിലെത്തിയ പ്രതി ഭാര്യയുടെ പ്രസവത്തില്‍ സഹായിച്ച ഡോക്ടര്‍ക്ക് നന്ദി പറയണമെന്നും ഡോക്ടറെ കാണണമെന്നും ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്ന് ഇരുവരും തമ്മില്‍ നടത്തിയ കൂടിക്കാഴ്ചയ്ക്കിടെ പ്രതി വസ്ത്രത്തിലൊളിപ്പിച്ച തോക്കെടുത്ത് ഡോക്ടറെ വെടിവെയ്ക്കുകയായിരുന്നു. പരിക്കേറ്റ ഡോ മുഹമ്മദ് അല്‍ സബന്‍ ഇപ്പോള്‍ സുഖം പ്രാപിച്ചുവരികയാണ്.

സംഭവത്തിന്‌ ശേഷം ഒളിവില്‍ പോയ പരാതിയെ പിന്നീട് പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

shortlink

Post Your Comments


Back to top button