മൂവാറ്റുപുഴ: കൈക്കൂലി വാങ്ങുന്നതിനിടെ മൂവാറ്റുപുഴ ആര്.ഡി.ഒ മോഹനന് പിള്ളയെ വിജിലന്‍സ് പിടികൂടി. പാടത്തോടു ചേര്‍ന്നുള്ള വീട്ടുവളപ്പിനു മതില് കെട്ടുന്ന സ്ഥലത്തുപോയി പണി നിര്‍ത്തിവയ്ക്കാന്‍ മോഹനന് പിള്ള ആവശ്യപ്പെട്ടു. വീട്ടുടമ രേഖകള്‍ കാണിച്ചിട്ടും വഴങ്ങിയില്ല. ‘ഉപദ്രവിക്കണോ സഹകരിക്കണോ’ എന്നു കോഡ് ചോദിച്ച ആര്.ഡി.ഒ പിന്നീടു അന്‍പതിനായിരം രൂപ കൈക്കൂലി ആവശ്യപ്പടുകയായിരുന്നു.
വീട്ടുടമ ഡാനിയല്‍ വിജിലന്‍സിനെ വിവരം അറിയിച്ചശേഷം ആര്.ഡി.ഒയുടെ ഓഫിസിലെത്തി തുക കൈമാറി. അന്നേരം ഡി.വൈ.എസ്.പി എം.എന്‍. രമേശിന്റെ നേതൃത്വത്തിലുള്ള വിജിലന്‍സ് സംഘം കടന്നുചെന്നു പിടികൂടാന്‍ ശ്രമിച്ചപ്പോള്‍ പണം വലിച്ചെറിഞ്ഞ് വിജിലന്‍സുകാരെ ഇടിച്ചുതെറിപ്പിച്ച് ഓടിമറയാന്‍ ശ്രമിച്ചു. മോഹനന് പിള്ളയുടെ ഉന്തും തള്ളുമേറ്റു വിജലന്‍സ് സംഘത്തിലെ ഒരാള്‍ക്കു പരുക്കുപറ്റി.
Post Your Comments