ലണ്ടന്‍● വേലിയ്ക്ക് മുകളിലൂടെ പന്നിത്തലയും പന്നിയുടെ അവശിഷ്ടങ്ങളും പള്ളിമുറ്റത്തേക്ക് എറിഞ്ഞയാള്‍ സി.സി.ടി.വിയില്‍ കുടുങ്ങി. ലണ്ടനിലെ ഫിൻസ്ബറി പാർക്ക് പള്ളിയുടെ മുറ്റത്തേയ്ക്കാണ് അജ്ഞാതന്‍ പന്നിയുടെ അവശിഷ്ടങ്ങള്‍ എറിഞ്ഞത്. ഇയാള്‍ക്കായി പോലീസ് തെരച്ചില്‍ ശക്തമാക്കി.
തല മറച്ച് താടിവച്ച ഒരാളാണ് അവശിഷ്ടം വലിച്ചെറിയുന്നതെന്ന് ദൃശ്യങ്ങളില്‍ വ്യക്തമാണ്. കഴിഞ്ഞ വ്യാഴാഴ്ച പുലര്‍ച്ചെ രണ്ട്മണിയോടെയാണ് സംഭവം. നീചമായ ഈ കൃത്യം വളരെ ഗൗരവമായെടുത്തിട്ടുണ്ടെന്നും ഇതു ചെയ്തയാളെ നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്നും പള്ളി ചെയർമാൻ മുഹമ്മദ് കൊസ്ബാർ പറഞ്ഞു. ദൃശ്യത്തിൽ കാണുന്നയാളെ തിരിച്ചറിയുന്നവർ ബന്ധപ്പെടാൻ പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.
Post Your Comments