മൈസൂര്‍: ഫോട്ടോ എടുക്കുന്നതും വീഡിയോ പകര്‍ത്തുന്നതും നിഷേധിക്കപ്പെട്ട മൈസൂര്‍ പാലസില്‍ യുവ മിഥുനങ്ങളുടെ ഫോട്ടോ ഷൂട്ട്. ഇവിടെ ഫോട്ടോഷൂട്ടിന് എങ്ങനെ കഴിഞ്ഞുവെന്നത് ആര്‍ക്കും പിടികിട്ടിയിട്ടില്ല.എന്നാല്‍, ഈ വീഡിയോയും ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലായി കഴിഞ്ഞു. ദമ്പതികളുടെ വിവാഹത്തിന് മുന്‍പ് നടത്തിയ ഫോട്ടോ ഷൂട്ടാണിതെന്ന് കരുതപ്പെടുന്നു.
കൊട്ടാരത്തിനകത്തെ കല്യാണ മണ്ഡപത്തിലും ദര്‍ബാര്‍ ഹാളിലും മറ്റ് സ്ഥലങ്ങളിലുമാണ് ഷൂട്ട് ഔട്ട് നടന്നിരിക്കുന്നത്. അതേസമയം ഇത്തരമൊരു ഫോട്ടോ ഷൂട്ടിന് അനുവാദം നല്‍കിയിട്ടില്ലെന്ന് മൈസൂര്‍ ഡെപ്യൂട്ടി കമ്മീഷണര്‍ ശിഖ പറഞ്ഞു. ഇനി ഫോട്ടോ ഷൂട്ടിന് അനുമതി നല്‍കാറുണ്ടെങ്കില്‍ തന്നെ അത് കൊട്ടാരത്തിന് പുറത്താണ്. അകത്ത് യാതൊരു കാരണവശാലും ഫോട്ടോ ഷൂട്ട് അനുവദിക്കാറില്ലെന്നും ശിഖ കൂട്ടിച്ചേര്‍ത്തു.
Post Your Comments