India

വിമാനത്തില്‍ വച്ച് യാത്രക്കാരന്‍ മരിച്ചു

മുംബൈ ● വിമാനത്തിനുള്ളില്‍ വച്ച് യാത്രക്കാരന്‍ ഹൃദയാഘാതം മൂലം മരിച്ചു. മുംബൈ-ചെന്നൈ ഇന്‍ഡിഗോ വിമാനത്തി (6E-279) ലെ യാത്രക്കാരനായ ഗണേഷ് ത്രിപാഠി എന്ന 65 കാരനാണ് മരിച്ചത്. മുംബൈയില്‍ നിന്ന് വിമാനം പുറപ്പെടുംമുന്‍പാണ്‌ സംഭവം. ജീവനക്കാര്‍ ഉടന്‍ തന്നെ ഗ്രൗണ്ട് സ്റ്റാഫിനെ വിവരമറിയിക്കുകയും ഡോക്ടറെ ഏര്‍പ്പെടാക്കുകയും ചെയ്തിരുന്നു. ഇതിനിടെ ത്രിപാഠിയ്ക്ക് ജീവനക്കാര്‍ പ്രാഥമിക ശ്രുശൂഷ നല്‍കുകയും ചെയ്തു. വിമാനത്തിലെ യാത്രക്കാരായ മൂന്ന് ഡോക്ടര്‍മാരും ജീവനക്കാര്‍ക്കൊപ്പം ചേര്‍ന്ന് സി.പി.ആര്‍ ഉള്‍പ്പടെയുള്ള വൈദ്യസഹായം ത്രിപാഠിയ്ക്ക് നല്‍കിയിരുന്നു. എന്നാല്‍ പിന്നീട് എയര്‍പോര്‍ട്ട്‌ ഡോക്ടര്‍ എത്തി നടത്തിയ പരിശോധനയില്‍ മരണം സ്ഥിരീകരിക്കുകയായിരുന്നു.

ത്രിപാഠിയ്ക്ക് സാധ്യമായ എല്ലാ വൈദ്യസഹായങ്ങളും ജീവനക്കാരില്‍ നിന്നും വിമാനത്താള ഡോക്ടറില്‍ നിന്നും ലഭിച്ചതായും അദ്ദേഹത്തെ വേര്‍പാടില്‍ കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കുചേരുന്നതായും ഇന്‍ഡിഗോ അറിയിച്ചു.

സംഭവത്തെത്തുടര്‍ന്ന് വിമാനം നാല് മണിക്കൂര്‍ വൈകിയാണ് മുംബൈയില്‍ നിന്നും പുറപ്പെട്ടത്.

shortlink

Post Your Comments


Back to top button