Kerala

26 കാരിയായ കന്യാസ്ത്രീ കട്ടിലില്‍ നിന്ന് വീണു മരിച്ചനിലയില്‍

കാസര്‍ഗോഡ് ● കാസര്‍ഗോഡ്‌ കുടുമേനി മഠത്തിലെ 26 വയസുകാരിയായ കന്യാസ്ത്രീയെ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കാഞ്ഞങ്ങാട് ചിറ്റാരിക്കാല്‍ സ്വദേശി ദേവസ്യയുടെ മകള്‍ ഡോണ മറിയാമ്മ (26) ആണ് മരിച്ചത്. മഠത്തിലെ കിടപ്പുമുറിയിലെ കട്ടിലില്‍ നിന്ന് വീണുമരിച്ച നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്.

കഴിഞ്ഞ 27 നാണ് പാലക്കാട്ടെ പ്രൊവിന്‍ഷ്യല്‍ ഹോമിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കുടുമേനി മഠത്തില്‍ ഡോണ ചുമതലയേറ്റത്. ശനിയാഴ്ച രാത്രി മറ്റൊരു കന്യാസ്ത്രീയ്ക്കൊപ്പം ഉറങ്ങാന്‍ കിടന്ന ഡോണയെ ഞായറാഴ്ച രാവിലെ കട്ടിലില്‍ നിന്ന് വീണുമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന കന്യാസ്ത്രീയുടെ നിലവിളി കേട്ട് ഓടിവന്ന മറ്റു കന്യാസ്ത്രീകളും മഠം അധികൃതരും ഉടന്‍ തന്നെ ഡോണയെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. മരണത്തില്‍ ദുരൂഹതയുള്ളതിനാല്‍ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

മദര്‍സുപ്രീരിയറുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ചിറ്റാരിക്കാല്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വെള്ളരിക്കുണ്ട് സി.ഐയ്ക്കാണ് അന്വേഷണ ചുമതല.

shortlink

Post Your Comments


Back to top button