ന്യൂഡല്‍ഹി● കൈലാസ-മാസനസരോവര്‍ സന്ദര്‍ശനത്തിനെത്തിയ 500ല്‍ അധികം ഇന്ത്യക്കാര്‍ മോശം കാലാവസ്ഥയെത്തുടര്‍ന്ന് മലനിരകളില്‍ കുടുങ്ങിക്കിടക്കുന്നതായി റിപ്പോര്‍ട്ട്. നേപ്പാള്‍ മലനിരകളിലെ ഹില്‍സ, സിമികോട്ട് പ്രദേശങ്ങളിലാണ് ആളുകള്‍ കുടുങ്ങിക്കിടക്കുന്നത്. കുടുങ്ങിക്കിടക്കുന്നവരെ പുറത്തെത്തിക്കുന്നതിനായി ശ്രമം തുടരുകയാണെന്ന് അധികൃതര്‍ അറിയിച്ചു. നേപ്പാള്‍ വിദേശകാര്യ മന്ത്രാലയവുമായി കാഠ്മണ്ഡുവിലെ ഇന്ത്യന്‍ എംബസി നിരന്തരം സമ്പര്‍ക്കം പുലര്‍ത്തുന്നുണ്ടെന്ന് വിദേശകാര്യ വക്താവ് വികാസ് സ്വരൂപ് അറിയിച്ചു. സ്വകാര്യ ടൂര്‍ ഓപ്പറേറ്റര്‍മാര്‍ വഴിയാണ് വഴി എത്തിയവരാണ് കൂടുതലും.
Post Your Comments