പാലക്കാട്● ആതിരപ്പള്ളി ജലവൈദ്യുത പദ്ധതിയില്‍ ആശങ്ക വേണ്ടെന്നും ജനവിരുദ്ധമായ ഒന്നും നടക്കില്ലെന്ന് ഉറപ്പുനല്‍കുന്നതായും സി.പി.എം നേതാവും മലമ്പുഴയിലെ നിയുക്ത എം.എല്‍.എയുമായ വി.എസ് അച്യുതാനന്ദന്. നങ്ങളുടെ അഭിപ്രായം മാനിച്ചു മാത്രമേ പദ്ധതി നടപ്പാക്കൂവെന്നും വി.എസ് പാലക്കാട് പറഞ്ഞു.
വൈദ്യുതമന്ത്രി കടകംപള്ളി സുരേന്ദ്രനു പിന്നാലെ അതിരപ്പിള്ളി ജലവൈദ്യുതപദ്ധതിയെ പിന്തുണച്ച് മുഖ്യമന്ത്രി പിണറായി വിജയനും രംഗത്തെത്തിയിരുന്നു. ആശങ്കകള്‍ ദൂരീകരിച്ചശേഷം മാത്രമേ പദ്ധതി നടപ്പാക്കൂവെന്നാണു കടകംപള്ളി സുരേന്ദ്രന് പറഞ്ഞത്. വിഷയത്തില്‍ അനുകൂല നിലപാട് അറിയിച്ച വൈദ്യുതമന്ത്രിക്കെതിരേ കാനം രാജേന്ദ്രനും കൃഷിമന്ത്രി വി.എസ്. സുനില്‍കുമാറും രംഗത്തെത്തിയിരുന്നു. നിരവധി പാരിസ്ഥിതി സംഘടനങ്ങളും പ്രവര്‍ത്തകരും പദ്ധതിയ്ക്കെതിരെ രംഗത്തെത്തിയിട്ടുണ്ട്.
Post Your Comments