International

ഐ.എസ് ലൈംഗിക അടിമ വില്പന ഫേസ്ബുക്കിലും!

ബാഗ്ദാദ് ● സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ ഐ.എസ് ഭീകരര്‍ ലൈംഗിക അടിമകളെ വില്‍ക്കുന്നു. ഭക്ഷണത്തിനും മരുന്നിനും അടക്കം ഇവര്‍ ഇതിലൂടെ പണം കണ്ടെത്തുന്നതായാണ് റിപ്പോര്‍ട്ട്. അതിനിടെ ഒരു ഐ.എസ് ഭീകരര്‍ ലൈംഗിക അടിമയെ വില്‍ക്കാന്‍ വച്ചത് ഫേസ്ബുക്കിലാണ്. അബു അസദ് അല്‍മാനി എന്ന ഭീകരനാണ് തിനെട്ടുകാരിയായ പെണ്‍കുട്ടിയെ വില്പനയ്ക്ക് വച്ചത്.

മുഖം മറച്ച ഒരു പെണ്‍കുട്ടിയുടെ ചിത്രമാണ് ഇയാള്‍ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. ലൈംഗിക അടിമയെ സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഈ പെണ്‍കുട്ടിയെ 8000 ഡോളറിന് സ്വന്തമാക്കാം എന്നായിരുന്നു പോസ്റ്റിന്റെ അടിക്കുറിപ്പ്. ഏതാനും മിനിറ്റുകള്‍ കഴിഞ്ഞ 8000 ഡോളറിന് മറ്റൊരു ലൈംഗിക അടിമയുടെ ചിത്രവും ഇയാള്‍ പോസ്റ്റ് ചെയ്തു. പോസ്റ്റ് ശ്രദ്ധിക്കപ്പെട്ടതോടെ ഫേസ്ബുക്ക്‌ ഇത് നീക്കം ചെയ്തു.

shortlink

Post Your Comments


Back to top button