രാജ്യത്തെ മതന്യൂനപക്ഷങ്ങള്‍ക്കെതിരെ അക്രമം വര്‍ദ്ധിപ്പിക്കുന്നവയും അവരുടെ അടിച്ചമര്‍ത്തല്‍ പ്രോത്സാഹിപ്പിക്കുന്നവയുമാണ് പാകിസ്ഥാനില്‍ നിലവിലുള്ള മതനിന്ദ തടയുന്നതിനുള്ള നിയമങ്ങള്‍ എന്ന വിമര്‍ശനവുമായി അമേരിക്കന്‍ സെനറ്റര്‍ മാര്‍ക്കോ റൂബിയോ രംഗത്തെത്തി.
മതസ്വാതന്ത്രത്തെ അനുകൂലിക്കുന്നവര്‍ മതനിന്ദാ നിയമങ്ങളെ വിമര്‍ശിക്കുമ്പോള്‍ കൊല്ലപ്പെടുന്നത് പാകിസ്ഥാനില്‍ സ്ഥിരം സംഭവമാണെന്നും തന്‍റെ വാദം ന്യായീകരിക്കുന്നത്തിനുള്ള തെളിവായി റൂബിയോ ചൂണ്ടിക്കാട്ടി.
2011 മാര്‍ച്ചില്‍ പാകിസ്ഥാന്‍ ക്യാബിനറ്റിലെ ഏക ക്രിസ്ത്യന്‍ അംഗവും പാക് ന്യൂനപക്ഷകാര്യ മന്ത്രിയുമായിരുന്ന ഷാബാസ് ഭട്ടിയെ തന്‍റെ മാതാവിന്‍റെ വസതിക്കു വെളിയില്‍ വച്ച് പാകിസ്ഥാനി താലിബാന്‍ ഭീകരര്‍ കൊലപ്പെടുത്തിയ സംഭവത്തിലേക്കും റൂബിയോ അമേരിക്കന്‍ സെനറ്റ് ഫ്ലോറില്‍ തന്നെ ശ്രവിച്ചു കൊണ്ടിരുന്നവരുടെ ശ്രദ്ധ ക്ഷണിച്ചു.
ഭട്ടിയുടെ കൊലപാതകത്തിനു ശേഷം അഞ്ച് വര്‍ഷം കഴിഞ്ഞിട്ടും പാക് ഭരണകൂടത്തിന് കൊലപാതകികളെ നിയമത്തിനു മുന്‍പില്‍ കൊണ്ടുവരാന്‍ കഴിഞ്ഞിട്ടില്ലെന്ന് റൂബിയോ പറഞ്ഞു. “അക്രമത്തെ പ്രോത്സാഹിപ്പിക്കുകയും, കൊലപാതകത്തിന് പരിരക്ഷ നല്‍കുകയും, ന്യൂനപക്ഷ മതവിഭാഗങ്ങളുടെ അടിച്ചമര്‍ത്തല്‍ വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്ന മതനിന്ദാ നിയമങ്ങള്‍ പരിഷ്കരിക്കുന്നതിനും പാക് ഭരണകൂടം ഇതുവരെ തയാറായിട്ടില്ലെന്നും ഫ്ലോറിഡയില്‍ നിന്നുള്ള സെനറ്ററായ റൂബിയോ വിമര്‍ശിച്ചു.
Post Your Comments