പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മേഘാലയ സന്ദര്‍ശനം പുരോഗമിക്കുന്നു. മേഘാലയയിലെ തദ്ദേശീയരായ ആളുകളും, നാടന്‍ കലാകാരന്മാരുമായും ആശയവിനിമയം നടത്തിയുള്ള സന്ദര്‍ശനം മോഫ്ലാംഗ് ഗ്രാമത്തിലായിരുന്നു നടന്നത്. തലസ്ഥാനം ഷില്ലോങ്ങില്‍ നിന്ന്‍ 25-കിലോമീറ്റര്‍ അകലെ മോഫ്ലാംഗില്‍ സംഘടിപ്പിച്ച മേഘാലയയുടെ തനിമ നിറഞ്ഞുനിന്ന സാംസ്കാരിക ഉത്സവത്തില്‍ പങ്കെടുത്ത പ്രധാനമന്ത്രി നാടന്‍ വാദ്യങ്ങള്‍ സ്വയം മുഴക്കിയും വിവിധ കലാകാരന്മാരുടെ ഫോട്ടോകള്‍ പകര്‍ത്തിയും ആഘോഷങ്ങള്‍ക്ക് നിറപ്പകിട്ടേകി. പ്രധാനമന്ത്രിയുടെ ആദ്യ മേഘാലയ സന്ദര്‍ശനമാണിത്.
മേഘാലയയ്ക്കായുള്ള വിവിധ വികസന പരിപാടികളുടെ ഉദ്ഘാടനംങ്ങള്‍ പ്രധാനമന്ത്രി ഇന്നലെ മുതല്‍ നിര്‍വ്വഹിച്ചു വരുന്നു. മേഘാലയ അടക്കമുള്ള വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ക്കായി പുതിയൊരു യാത്രാത്തീവണ്ടിയുടെ ഉദ്ഘാടനവും, അംപട്ടിയില്‍ നിര്‍മ്മിക്കുന്ന പുതിയ ഫുട്ബോള്‍ സ്റ്റെഡിയത്തിന്‍റെ അടിസ്ഥാനശിലാ സ്ഥാപനവും ഇന്നലെ നിര്‍വ്വഹിച്ചു.
മേഘാലയയിലെ സ്വയംസഹായ സംഘങ്ങളുമായി ആശവിനിമയത്തിലേര്‍പ്പെട്ട പ്രധാനമന്ത്രി വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ ഗ്രാമീണ ദൈനംദിനജീവിതത്തെ അടിസ്ഥാനമാക്കിയുള്ള പദ്ധതികളുടെ പ്രഖ്യാപനവും നടത്തി. നോര്‍ത്ത്-ഈസ്റ്റേണ്‍ കൌണ്‍സിലിന്‍റെ പ്ലീനറി സമ്മേളനത്തില്‍ സംബന്ധിച്ച പ്രധാനമന്ത്രി വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ ജീവിതനിലവാരം മെച്ചപ്പെടുത്തി രാജ്യത്തിന്‍റെ മറ്റുഭാഗങ്ങളിലെ ജീവിതനിലവാരത്തിനോട് കിടപിടിക്കുന്ന രീതിയിലാക്കാന്‍ തന്‍റെ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും അറിയിച്ചു.
Post Your Comments