KeralaNews

പിണറായി-മോദി കൂടിക്കാഴ്ച ഇന്ന്

ന്യൂഡല്‍ഹി: മുഖ്യമന്ത്രിയായ ശേഷം ആദ്യമായി പിണറായി വിജയന്‍ ഇന്ന് ഡല്‍ഹിയില്‍. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഇന്നു വൈകിട്ട് നാലിന് പിണറായി കൂടിക്കാഴ്ച നടത്തും. നാളെ തുടങ്ങുന്ന സി.പി.എം. പോളിറ്റ് ബ്യൂറോയിലും പങ്കെടുത്തശേഷം തിങ്കളാഴ്ച പിണറായി മടങ്ങും.
രാഷ്ട്രപതി പ്രണബ് മുഖര്‍ജി, ഉപരാഷ്ട്രപതി ഹമീദ് അന്‍സാരി, കേന്ദ്രമന്ത്രിമാരായ അരുണ്‍ ജയ്റ്റ്‌ലി, രാജ്‌നാഥ് സിങ് എന്നിവരെയും പിണറായി കാണും. എല്‍.ഡി.എഫ്. തെരഞ്ഞെടുപ്പില്‍ വിജയിച്ചതോടെ കേരളത്തില്‍ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ക്കെതിരേ അക്രമം വര്‍ധിച്ചെന്ന് ആരോപിച്ച് ഡല്‍ഹി എ.കെ.ജി. ഭവനിലേക്കും ബി.ജെ.പി. പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തിയിരുന്നു. എന്നാല്‍ മുഖ്യമന്ത്രിയെന്ന നിലയില്‍ പിണറായിയുമായി ഏറ്റുമുട്ടലിന്റെ പാത സ്വീകരിക്കേണ്ടതില്ലെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ നിലപാട്. ഇന്നു നടക്കുന്ന കൂടിക്കാഴ്ചയിലും കേന്ദ്ര മന്ത്രിമാര്‍ സമവായ പാതയാകും സ്വീകരിക്കുക.

shortlink

Post Your Comments


Back to top button