റക്ക: ദീര്‍ഘനാളായുള്ള ഇടവേളയ്ക്ക് ശേഷം ബലാത്സംഗവുമായി ബന്ധപ്പെട്ട് ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികള്‍ വീണ്ടും വാര്‍ത്തയില്‍ നിറയുന്നു. ഇത്തവണ കൂട്ട ബലാത്സംഗത്തിന് ഇരയായി 11 കാരി സിറിയയില്‍ മരിച്ചതുമായി ബന്ധപ്പെട്ടാണ് ഇവരുടെ ക്രൂരത. ബലാത്സംഗം ചെയ്ത് കൊല്ലുമ്പോള്‍ പെണ്‍കുട്ടി ഇരട്ടക്കുട്ടികളെ ഗര്‍ഭം ധിരിച്ചിരുന്നുവെന്ന് വെളിപ്പെടുത്തല്‍. ഒരു കുര്‍ദിഷ് വനിതാ പോരാളിയാണ് മാധ്യമങ്ങളോട് പറഞ്ഞിരിക്കുന്നത്.
വിദ്യാര്‍ത്ഥിയായിരിക്കെ തന്നെ പഠനം ഉപേക്ഷിച്ച് സിറിയയിലേക്ക് പോരാടാന്‍ പോയ ജോവാന പളാനി എന്ന 22 കാരിയാണ് സിറിയയിലെ യുദ്ധഭൂമിയില്‍ ദൃക്‌സാക്ഷിയായ മൃഗീയ രംഗം വെളിപ്പെടുത്തിയിരിക്കുന്നത്. ലൈംഗികാടിമകളായി ഉപയോഗിച്ചിരുന്ന പെണ്‍കുട്ടികളില്‍ ഒരാളെ അവളുടെ കൂട്ടുകാരിയെ വെടിവെച്ച് കൊന്നിട്ടിരുന്നതിന് തൊട്ടടുത്ത് കിടത്തി ബലാത്സംഗം ചെയ്‌തെന്നാണ് വെളിപ്പെടുത്തല്‍. ഇറാഖ് മൊസൂളിന് സമീപം പിടിച്ചുകൊണ്ടുവന്ന ലൈംഗികാടിമകളെ പാര്‍പ്പിച്ചിരുന്ന ഒരു വീട് ഉണ്ടായിരുന്നു. അവിടെ വെച്ചാണ് പെണ്‍കുട്ടികളെ ശാരീരിക മാനസീക പീഡനത്തിന് ഇരയാക്കിയിരുന്നത്. തീവ്രവാദികള്‍ക്ക് പെണ്‍കുട്ടികളെ വായ്പയായും നല്‍കിയിരുന്നതായി ഒരു വര്‍ഷത്തോളം യുദ്ധമുന്നണിയില്‍ ഉണ്ടായിരുന്ന ജോവാന പറയുന്നു. ഒന്‍പതാം വയസ്സില്‍ തോക്ക് ഉപയോഗിക്കാന്‍ പരിശീലനം കിട്ടിയ ജോവാന യുദ്ധമുന്നണിയിലെ വിസ്മയമായിരുന്നു.
സൈനിക ജീവിതത്തിനിടയില്‍ ഇസ്ലാമിക് സ്റ്റേറ്റില്‍ നിന്നും ക്രൂരമായ പീഡനത്ത് ഇരയായിരുന്ന പെണ്‍കുട്ടികള്‍ തങ്ങള്‍ പീഡിപ്പിക്കപ്പെട്ടിരുന്ന രീതിയും പിന്നീട് രക്ഷപ്പെട്ടതും വിവരിച്ചു കൊണ്ട് ഇവര്‍ക്ക് കത്ത് എഴുതുമായിരുന്നു. ഇരട്ടക്കുട്ടികള്‍ വയറ്റില്‍ ഉണ്ടായിരുന്ന 11 കാരി ക്രൂരമായ കൂട്ടബലാത്സംഗത്തിന് ഇരയായതും ബ്‌ളീഡിംഗിനെ തുടര്‍ന്ന് മരണമടഞ്ഞതും ഒരു പോരാളിയായിട്ടും തനിക്ക് വായിക്കാന്‍ പ്രയാസമുള്ള കാര്യമായിരുന്നെന്നും ഇവര്‍ പറയുന്നു. ജീവിതം ബലികഴിക്കാന്‍ ഒരു മടിയുമില്ലാത്തവരാണ് ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികള്‍. കില്ലിംഗ് മെഷീനുകള്‍ എന്ന നിലയില്‍ അസദിന്റെ പേരാളികള്‍ക്ക് വിദഗ്ദ്ധ പരിശീലനം കിട്ടിയിരുന്നതായും അവര്‍ വ്യക്തമാക്കുന്നു.
Post Your Comments