ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച്ച നടത്താന്‍ ആഗ്രഹമുണ്ടോ? 20 ചോദ്യങ്ങള്‍ക്ക് ഉത്തരം അറിയാമെങ്കില്‍ അതിനുള്ള അവസരമുണ്ട്.
നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള ഗവണ്‍മെന്‍റിന്‍റെ വികസനപ്രവര്‍ത്തനങ്ങളെപ്പറ്റി പൗരന്മാര്‍ക്കുള്ള അവബോധം അറിയുന്നതിനായി MyGov എന്ന ഓണ്‍ലൈന്‍ പോര്‍ട്ടല്‍ വഴി, MyGov Initiative-ന്‍റെ ഭാഗമായാണ് പ്രശ്നോത്തരി മാതൃകയിലുള്ള ഈ അവസരം ഒരുക്കിയിരിക്കുന്നത്.
2015-16 കാലയളവില്‍ പുതുതായി ലഭ്യമാക്കിയ സൗരോര്‍ജ്ജ ക്ഷമത, ഡയറക്ട് ബെനഫിറ്റ് ട്രാന്‍സ്ഫര്‍ (ഡിബിടി) പദ്ധതി വഴി ഇതുവരെ കൈമാറ്റം ചെയ്യപ്പെട്ട തുകയുടെ ഏകദേശ കണക്ക്, മൂന്നാം വര്‍ഷ കൃഷിശാസ്ത്ര വിദ്യാര്‍ഥികള്‍ക്ക് സീനിയര്‍ ഫെലോ എന്ന നിലയില്‍ ലഭിക്കുന്ന തുകയെത്ര, ‘ബേട്ടി ബച്ചാവോ, ബേട്ടി പഠാവോ പദ്ധതിയുടെ കീഴില്‍ ഇതുവരെ എത്ര ജില്ലകള്‍ കൊണ്ടുവന്നു – എന്നിങ്ങനെ മോദി ഗവണ്‍മെന്‍റ് അധികാരമേറ്റെടുത്ത ശേഷം നടപ്പിലാക്കിയ ഏതു പദ്ധതികളെപ്പറ്റിയും ഉള്ള ചോദ്യങ്ങള്‍ ഉള്‍പ്പെടുത്തിയാണ് പ്രശ്നോത്തരി തയാറാക്കിയിരിക്കുന്നത്.
ചോദ്യത്തോടൊപ്പം പ്രത്യക്ഷപ്പെടുന്ന 4 ഓപ്ഷനുകളില്‍ ശരി എന്ന് തോന്നുന്നത് ക്ലിക്ക് ചെയ്യുക മാത്രമാണ് അപേക്ഷകന്‍ ചെയ്യേണ്ടത്. അപേക്ഷകന് ലഭിക്കുന്ന മാര്‍ക്ക് അറിയാന്‍ ഒരു തത്സമയ സ്കോര്‍കാര്‍ഡും കാണും.
ഏറ്റവുമധികം ഉത്തരങ്ങള്‍ ശരിയാക്കിയവരില്‍ നിന്ന്‍ അന്തിമവിജയികളെ തിരഞ്ഞെടുക്കും. ഒന്നിലധികം പേര്‍ ഒരേ മാര്‍ക്കില്‍ വന്നാല്‍ ഏറ്റവും കുറച്ച് സമയം എടുത്ത് പ്രശ്നോത്തരി പൂര്‍ത്തിയാക്കിയവര്‍ക്ക് നറുക്ക് വീഴും. MyGov Initiative-ന്‍റെ ഓണ്‍ലൈന്‍ പോര്‍ട്ടല്‍ സന്ദര്‍ശിച്ചാല്‍ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കും.
Post Your Comments