പിണറായിയെ പുകഴ്ത്തിയും വി.എസിനെ ഇകഴ്ത്തിയും വെള്ളാപ്പള്ളി
കൊല്ലം ● നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് ഇത്രയധികം സീറ്റുകള്‍ നേടിയതിന് കാരണം ബി.ഡി.ജെ.എസ് ആണെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. യു.ഡി.എഫ് വോട്ടുകള്‍ ബി.ഡി.ജെ.എസ് പിടിച്ചതാണ് എല്‍.ഡി.എഫ് വിജയത്തിന് കാരണം. ബി.ഡി.ജെ.എസ് വളരും തോറും യു.ഡി.എഫ് തളരുമെന്നും വെള്ളാപ്പള്ളി പറഞ്ഞു.
മുഖ്യമന്ത്രി പിണറായി വിജയനെ വാനോളം പുകഴ്ത്താനും വെള്ളാപ്പള്ളി മറന്നില്ല. പിണറായി ശക്തനായ മുഖ്യമന്ത്രിയാണെന്ന് പറഞ്ഞ വെള്ളാപ്പള്ളി വൃദ്ധനും ക്ഷീണിതനുമായ വി.എസല്ല കരുത്തനും മിടുക്കനുമായ പിണറായി വിജയന്‍ തന്നെയാണ് കേരളത്തിന്റെ മുഖ്യമന്ത്രിയാവേണ്ടതെന്നും പറഞ്ഞു. വി.എസിന് മുഖ്യമന്ത്രിയാകാനുള്ള ആരോഗ്യമില്ല. വിഎസിന് നടക്കാന്‍ പരസഹായം വേണം ഓര്‍മ്മശക്തിയും മോശമാണ്. മലമ്പുഴയില്‍ താന്‍ പറഞ്ഞതുപോലെ വി.എസിന്റെ വോട്ട് കുറഞ്ഞെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
തെരഞ്ഞടുപ്പ് പ്രചാരണത്തിന് ബി.ഡി.ജെ.എസ് മാത്രമാണ് തന്നെ ക്ഷണിച്ചത്. മറ്റുപാര്‍ട്ടികള്‍ ആരും ക്ഷണിച്ചില്ല. ക്ഷണിച്ചിരുന്നുവെങ്കില്‍ അവര്‍ക്ക് വേണ്ടിയും പ്രചരണം നടത്തിയേനെ എന്നും വെള്ളാപ്പള്ളി കൂട്ടിച്ചേര്‍ത്തു.
Post Your Comments