Kerala

പാമ്പുകടിയേല്‍ക്കാതെ ജീവന്‍ രക്ഷപ്പെടുത്തുന്നതിനോടൊപ്പം പാവപ്പെട്ടവര്‍ക്ക് ജീവന്‍ നല്‍കാന്‍ നമ്മുടെ സ്വന്തം വാവ സുരേഷ്

പന്ത്രണ്ടാമത്തെ വയസ്സില്‍ തുടങ്ങിയതാണ്‌ വാവാ സുരേഷിന്റെ നാഗങ്ങളുമായുള്ള സമ്പര്‍ക്കം. പാമ്പുകളെ പിടിക്കാനും, അവയെ സംരക്ഷിച്ച്‌ വനത്തിലെത്തിക്കാനും സുരേഷിന്റെ അഭിനിവേശം ജന്മസിദ്ധമാണെന്ന്‌ ഇദ്ദേഹം അവകാശപ്പെടുന്നു. 37-ാം വയസ്സിലും അത്‌ മികവോടെ തുടരുന്നു. ഇതിനിടയില്‍ നിരവധി തവണ പാമ്പുകളുടെ കടിയേറ്റ് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ കിടക്കേണ്ടി വന്നിട്ടുണ്ട്. തിരുവനന്തപുരത്തും സമീപ ജില്ലകളിലും എവിടെയെങ്കിലും കൊടുംവിഷ സര്‍പ്പങ്ങളെ കണ്ടാല്‍, ജനങ്ങള്‍ ആദ്യം വിളിക്കുക, സുരേഷിനെയാണ്. അങ്ങനെയാണ് കഴിഞ്ഞദിവസം തിരുവനന്തപുരം ആറ്റിങ്ങൽ റൂട്ടിൽ മംഗലപുരം എന്ന സ്ഥലത്ത് നിന്ന് സുരേഷിനെത്തേടി ഒരു ഫോണ്‍ കോള്‍ എത്തിയത്. ഒരു മോളിയുടെ വീട്ടില്‍ നിന്നായിരുന്നു വിളി. വളരെ ദയനീയമായ കാഴ്ചയാണ് താന്‍ അവിടെ കണ്ടെതെന്ന് വാവ പറയുന്നു. അടച്ചുറപ്പില്ലാത്ത ഒരു വീട് . അയല്‍ക്കാനില്‍ കുടുംബത്തിന്റെ ദയനീയാവസ്ഥ മനസിലാക്കിയ വാവ സുരേഷ് അവര്‍ക്ക് സഹായവുമായെത്തി. കുട്ടികള്‍ക്ക് ബുക്ക്‌ വാങ്ങാനായി കടയില്‍ കയറിപ്പോള്‍ ആവശ്യം അറിഞ്ഞ കയടയുടമ 10 ബുക്കുകള്‍ സൗജന്യമായി നല്‍കിയ അനുഭവവും സുരേഷ് ഫേസ്ബുക്കിലൂടെ പങ്കുവച്ചു.

വാവാ സുരേഷിന്റെ വാക്കുകളിലൂടെ….

തിരുവനന്തപുരം ആറ്റിങ്ങൽ റൂട്ടിൽ മംഗലപുരം എന്ന സ്ഥലത്തിനടുത്ത് ശ്രീമതി. മോളിയുടെ വീട്ടിൽ നിന്നും ഒരാഴ്ച മുമ്പാണ് ഒരു കോൾ വന്നത് .ഞാനവിടെ ചെന്നപ്പോൾ വളരെ ദയനീയമായ കാഴ്ചയായിരുന്നു കണ്ടത് .അടച്ചുറപ്പില്ലാത്ത ഒരു വീട് .അവിടെ നിന്നും ഒരു മൂർഖൻ കുഞ്ഞിനെ പിടികൂടി തിരിച്ചിറങ്ങുമ്പോഴാണ് നാട്ടുകാരിൽ ഒരാൾ എന്നോട്ട് ആ കുടുംബത്തിന്റെ ദയനീയാവസ്ഥയെ പറ്റി പറഞ്ഞത് .കൂട്ടത്തിൽ എന്തെങ്കിലും ചെയ്യാൻ കഴിയുമോ എന്നും ചോദിച്ചു. നോക്കാം എന്നു പറഞ്ഞ് ഞാൻ മടങ്ങുകയായിരുന്നു .കഴിഞ്ഞ ദിവസം ആ വീട്ടിലെ കുട്ടികളായ പ്രണവിനും പ്രവീണിനും ആവശ്യമായ ബുക്കുകളും മറ്റു പഠനോപകരണകളും അവർക്ക് വേണ്ട യൂണിഫോമിന്റെ തുണി എടുക്കാനുള്ള പൈസയും തയ്യൽ കൂലിയും എല്ലാം നൽകാനായി അവരുടെ വീട്ടിലേക്ക് പോകുന്ന വഴിയ്ക്ക് ബുക്ക് മേടിക്കാനായി മംഗലപുരത്തെ ഫിദാസ് എന്ന കടയിൽ കയറി. ആവശ്യം അറിഞ്ഞപ്പോൾ ഞാൻ വാങ്ങിയതിനു പുറമേ കടയുsമ ഷാമിലി മാഡം അദ്ദേഹത്തിന്റെ വകയായി 10 ബുക്ക് അധികം നൽകിയിട്ട് കുഞ്ഞുങ്ങൾക്ക് കൊടുക്കാൻ പറയുകയും ചെയ്തു, ആ നല്ല മനസിന് നന്ദി പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button