Kerala

ഒഴിവുകള്‍ അടിയന്തരമായി റിപ്പോര്‍ട്ട് ചെയ്യണം

തിരുവനന്തപുരം ● നിലവിലുളള പി.എസ്.സി റാങ്ക് പട്ടികയില്‍ നിന്നും നിലവിലുളള എല്ലാ ഒഴിവുകളും ബന്ധപ്പെട്ട വകുപ്പദ്ധ്യക്ഷന്മാരും നിയമനാധികാരികളും ജൂണ്‍ മൂന്നിനകം പി.എസ്.സിയ്ക്ക് റിപ്പോര്‍ട്ട് ചെയ്യണമെന്നും നിശ്ചിത ഫോര്‍മാറ്റില്‍ സര്‍ക്കാരിലെ ഉദ്യോഗസ്ഥ ഭരണ പരിഷ്‌കാര (അഡൈ്വസ്-സി) വകുപ്പിന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയ്ക്ക് ജൂണ്‍ മൂന്ന് വരെയുളള ഓരോ ദിവസവും റിപ്പോര്‍ട്ട് ചെയ്യേണ്ടതാണെന്നും നിര്‍ദ്ദേശിച്ച് ഉദ്യോഗസ്ഥഭരണ ഭരണ പരിഷ്‌കാരവകുപ്പ് പരിപത്രം പുറപ്പെടുവിച്ചു.

പി.എസ്.സി റാങ്ക് പട്ടിക നിലവിലില്ലെങ്കില്‍ അത്തരം ഒഴിവുകള്‍ സംബന്ധിച്ച വിവരം ബന്ധപ്പെട്ട വകുപ്പദ്ധ്യക്ഷന്മാരും നിയമനാധികാരികളും നിശ്ചിത ഫോര്‍മാറ്റില്‍ ഉദ്യോഗസ്ഥ ഭരണ പരിഷ്‌കാര(അഡൈ്വസ്-സി) വകുപ്പിന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് ജൂണ്‍ മൂന്ന് വരെയുളള ഓരോ ദിവസവും റിപ്പോര്‍ട്ട് ചെയ്യണം. പി.എസ്.സി റാങ്ക് പട്ടിക നിലവിലില്ലാത്തതിനാല്‍ നികത്താന്‍ കഴിയാത്ത ഒഴിവുകള്‍ ചട്ടപ്രകാരം എംപ്ലോയ്‌മെന്റ് എക്‌സ്‌ചേയ്ഞ്ച് മുഖേന നികത്തുവാന്‍ വകുപ്പദ്ധ്യക്ഷന്‍മാരും നിയമനാധികാരികളും അടിയന്തര നടപടി സ്വീകരിക്കണം. ഒരു ഒഴിവും റിപ്പോര്‍ട്ട് ചെയ്യാനില്ലെങ്കില്‍ അക്കാര്യവും വകുപ്പദ്ധ്യക്ഷന്മാരും നിയമനാധികാരികളും സര്‍ക്കാരിനെ അറിയിക്കണം. ഇക്കാര്യത്തില്‍ വീഴ്ച വരുത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വികരിക്കുമെന്നും പരിപത്രത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. സര്‍ക്കാര്‍ സര്‍വ്വീസിലേയ്ക്കുളള എല്ലാ ഒഴിവുകളും പബ്ലിക് സര്‍വ്വീസ് കമ്മീഷന് റിപ്പോര്‍ട്ട് ചെയ്യുന്നതിന് അടിയന്തിര നടപടി കൈകൊളളണമെന്ന് സര്‍ക്കാര്‍ തീരുമാനിച്ച സാഹചര്യത്തിലാണ് പരിപത്രം പുറപ്പെടുവിച്ചിട്ടുളളത്.

shortlink

Post Your Comments


Back to top button