തൃശൂര്‍ ● മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ പിണറായി വിജയനെ വെല്ലുവിളിച്ച് തൃശൂരിലെ പോലീസ് അക്കാദമിയിലെ ബീഫ് നിരോധനവുമായി ഐ.ജി.സുരേഷ് രാജ് പുരോഹിത് മുന്നോട്ട്. ഏത് ഭക്ഷണം കഴിക്കണമെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ തീരുമാനിക്കേണ്ടന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ മുന്നറിയിപ്പിന് ശേഷവും അക്കാദമിയില്‍ ബീഫ് നിരോധനം തുടരുകയാണ്. ഐ.ജി സുരേഷ് രാജ് പുരോഹിതാണ് അക്കാദമിയില്‍ ഗോമാംസം വിളമ്പുന്നതിന് വിലക്കേര്‍പ്പെടുത്തിയത്. പുരോഹിത് അക്കാദമിയുടെ ചുമതലയേറ്റ ശേഷം എട്ട് ക്യാന്റീനുകളിലും ബീഫ് നിരോധിച്ചിരിക്കുകയാണ്.
ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് എം.രാജേഷ് എം.പിയാണ് അക്കാദമിയിലെ ബീഫ് നിരോധനത്തിന്റെ വിവരം ഫേസ്ബുക്കിലൂടെ പുറംലോകത്തെ അറിയിച്ചത്. ഇതേതുടര്‍ന്ന് അക്കാദമിയില്‍ മാധ്യമങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഐ.ജി.യുടെ വിലക്ക് മറികടന്ന് കഴിഞ്ഞ ദിവസം അക്കാദമിയില്‍ ബീഫ് വിളമ്പിയിരുന്നു. ഇവര്‍ക്കെതിരെ നടപടി എടുക്കുമെന്ന ഭീഷണിയും നിലനില്‍ക്കുന്നുണ്ട്. ബീഫ് നിരോധനത്തിന് പുറമെ അക്കാദമിയില്‍ പോലീസ് ട്രെയിനികളെ പീഡിപ്പിക്കുന്നതായും ആരോപണമുയര്‍ന്നിട്ടുണ്ട്.
Post Your Comments