KeralaNews

പൂവരണി പീഡനം : വിധി പ്രഖ്യാപിച്ചു

പൂവരണി പീഡനകേസിൽ വിധി പ്രഖ്യാപിച്ചു .ഒന്നാം പ്രതി ലിസ്സിക്ക് വിവിധ വകുപ്പുകളിലായി 25 വർഷം കഠിനതടവ് .തടവിനൊപ്പം 4 ലക്ഷം രൂപയും അടക്കണം. വിവിധ വകുപ്പുകളിലെ ശിക്ഷ 7 വർഷം ഒന്നിച്ചു അനുഭവിച്ചാൽ മതി . രണ്ട്, മൂന്ന്, അഞ്ച് പ്രതികൾക്ക് 6 വര്ഷം തടവ്. നാല്, ആറ് പ്രതികൾക്ക് 4 വർഷം തടവും 25000 രൂപ പിഴയും അടക്കണം.

മുഖ്യപ്രതി ലിസിയടക്കം ആറുപേർ കുറ്റക്കാരെന്നു കോടതി വ്യാഴാഴ്ച കണ്ടെത്തിയിരുന്നു. കേസിൽ അഞ്ചുപേരെ വെറുതെ വിട്ടു.സ്‌കൂൾ വിദ്യാർഥിനി മാസങ്ങളോളം പീഡിപ്പിക്കപ്പെട്ട് എയിഡ്‌സ് ബാധിച്ചു മരിച്ചു എന്നതാണ് പ്രോസിക്യൂഷൻ കേസ്. പ്രസവിച്ചുകിടക്കുന്ന മകളെ പരിചരിക്കുന്നതിനാണ് പെണ്‍കുട്ടിയെ ബന്ധുവായ ലിസി കൊണ്ടുപോയത്. പിന്നീട് പണത്തിനായി ഇവർ പെൺകുട്ടിയെ വിവിധ സ്ഥലങ്ങളിൽ എത്തിച്ച് പീഡിപ്പിക്കാൻ അവസരമൊരുക്കിയെന്നാണ് കേസ്.

shortlink

Post Your Comments


Back to top button