India

മുഖ്യമന്ത്രി പിണറായി നാളെ രാഷ്ട്രപതിയേയും പ്രധാനമന്ത്രിയേയും കാണും

തിരുവനന്തപുരം ● മുഖ്യമന്ത്രിയായ ശേഷം ആദ്യമായി ഡല്‍ഹിയിലെതുന്ന മുഖ്യമന്ത്രി പിണറയി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെയും രാഷ്ട്രപതി പ്രണബ് മുഖര്‍ജിയെയും സന്ദര്‍ശിക്കും. സൗഹൃദസന്ദര്‍ശനമായിരിക്കും ഇതെന്നും രാഷ്ട്രീയ ഉദ്ദേശ്യം ഒന്നുമില്ലെന്നും കഴിഞ്ഞ ദിവസം പിണറായി വ്യക്തമാക്കിയിരുന്നു. മോദിയുമായി വൈകീട്ട് നാലു മണിക്കും രാഷ്ട്രപതിയുമായി ആറു മണിക്കുമാണ് കൂടിക്കാഴ്ച നിശ്ചയിച്ചിരിക്കുന്നത്. മുഖ്യമന്ത്രിയായി ചുമതലയേറ്റ ശേഷം ആദ്യമായാണ് പിണറായി ഇവരെ സന്ദര്‍ശിക്കുന്നത്.

shortlink

Post Your Comments


Back to top button