തിരുവനന്തപുരം ● പെട്രോള്‍ വില ലിറ്ററിന് 45 രൂപയും ഡീസലിന് 40 രൂപയുമാമായി ഇന്ധനവില കുറയ്ക്കണമെന്ന് കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ഉമ്മന്‍ചാണ്ടി. അസംസ്കൃത എണ്ണയുടെ വില കുറഞ്ഞ സാഹചര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഇതിന് തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അധികാരത്തില്‍ വന്ന് രണ്ട് വര്‍ഷമായിട്ടും ജനങ്ങളോട് കടുത്ത വഞ്ചനയാണ് കേന്ദ്രം കാണിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
പ്രവാസികാര്യ വകുപ്പ് നിര്‍ത്തലാക്കിയ തീരുമാനം കേന്ദ്രം പുനഃപരിശോധിക്കണമെന്നും ഇറ്റാലിയന്‍ നാവികരുടെ കാര്യത്തില്‍ കേന്ദ്രം സ്വീകരിച്ച നിലപാട് പ്രതിഷേധാര്‍ഹമാണെന്നും ഉമ്മന്‍ചാണ്ടി കൂട്ടിച്ചേര്‍ത്തു.
പുതിയ എല്‍.ഡി.എഫ് സര്‍ക്കാരിന് യു.ഡി.എഫിന്റെ ക്രിയാത്മകമായ പിന്തുണയുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
Post Your Comments