ഇന്ത്യയുടെ പൊതുമേഖലാ വൈദ്യുതവിതരണ കമ്പനിയായ പവര്‍ഗ്രിഡ് ലാഭത്തില്‍ നിന്ന് ലാഭത്തിലേക്ക് കുതിക്കുന്നു. വൈദ്യുതവിതരണത്തിന്‍റെ മാത്രം ട്രാന്‍സ്ആക്ഷനുകളിലൂടെ പവര്‍ഗ്രിഡിന്‍റെ മാര്‍ച്ച് പാദത്തിലെ ലാഭം മുന്‍പത്തേതില്‍ നിന്ന് 13.2 ശതമാനം ഉയര്‍ന്ന് 1,599.05-കോടി രൂപയായി.
2014-15-ലെ ജനുവരി-മാര്‍ച്ച് പാദത്തില്‍ പവര്‍ഗ്രിഡ് റിപ്പോര്‍ട്ട് ചെയ്ത ലാഭം 1,412.48-കോടി രൂപയായിരുന്നു. കഴിഞ്ഞ വര്‍ഷം ഇതേകാലയളവില്‍ 4,426-കോടി രൂപയായിരുന്ന വരുമാനം ഈ വര്‍ഷം 5,485.89-കോടി രൂപയായി വര്‍ദ്ധിച്ചിട്ടുണ്ട്. ഇത് വൈദ്യുതിവിതരണത്തില്‍ നിന്നു മാത്രം ലഭിച്ച വരുമാനമാണ്.
മറ്റു പ്രവര്‍ത്തനങ്ങളില്‍ നിന്നും കഴിഞ്ഞ വര്‍ഷത്തില്‍ 4,703.22-കോടി രൂപ ഉണ്ടായിരുന്ന വരുമാനം ഈ വര്‍ഷം 5,760.07-കോടി രൂപയായും ഉയര്‍ന്നിട്ടുണ്ട്. 2015-16 സാമ്പത്തികവര്‍ഷത്തെ പവര്‍ഗ്രിഡിന്‍റെ ലാഭം മുന്‍വര്‍ഷത്തെ 4,979.17-കോടി രൂപയില്‍ നിന്നും വര്‍ദ്ധിച്ച് 6,026.72-കോടി രൂപയായി.
2015-16 കാലയളവിലെ പവര്‍ഗ്രിഡിന്‍റെ മൊത്തത്തിലുള്ള ലാഭം കഴിഞ്ഞ വര്‍ഷത്തെ 17,177.23-കോടി രൂപയില്‍ നിന്നും വര്‍ദ്ധിച്ച് 20,802.22-കോടി രൂപയായിട്ടുണ്ട്.
Post Your Comments