ഒരു വയസ്സ് പ്രായമുള്ള മകന് നീതി തേടി മാതാപിതാക്കള്‍

ഒറിഗോണ്‍: ഒരു വയസ്സ് മാത്രം പ്രായമുള്ള മകന് നീതി തേടി മാതാപിതാക്കളുടെ ഫേസ്ബുക്ക് പോസ്റ്റ്. കുഞ്ഞിനെ ഉപദ്രവിക്കാന്‍ ശ്രമിച്ച ആയയ്ക്ക് ശിക്ഷ വാങ്ങി നല്‍കുന്നതിനാണ് മാതാപിതാക്കള്‍ ഫേസ്ബുക്കില്‍ തങ്ങളുടെ അനുഭവം ഫേസ്ബുക്കില്‍ പങ്കുവെച്ചിരിക്കുന്നത്.

അമേരിക്കയിലെ ഒറിഗോണ്‍ സ്വദേശികളായ ദമ്പതികളായ ജോഷ്വ മര്‍ബറിയുടേയും അലീഷ്യ ക്വിന്നിയുടേയും മകനാണ് ആയയില്‍ നിന്നും ക്രൂര മര്‍ദ്ദനമേറ്റത്. കുഞ്ഞിനെ നോക്കുന്നതിന് വേണ്ടി നിര്‍ത്തിയ ആയയ്ക്കെതിരെ ജോഷ്വ കേസ് നല്‍കിയെങ്കിലും തെളിവുകളുടെ അഭാവത്തില്‍ കോടതി കേസ് തള്ളുകയായിരുന്നു. ഇതോടെയാണ് ജോഷ്വാ മകന് നീതി ലഭിക്കുന്നതിനായി ഫേസ്ബുക്കില്‍ തന്‍റെ അനുഭവം വിവരിച്ചത്.

രണ്ട് മാസങ്ങള്‍ക്ക് മുന്‍പാണ് സംഭവമുണ്ടായതെന്ന് ജോഷ്വ പറയുന്നു. കുട്ടിയെ കൊലപ്പെടുത്തനായിരുന്നു ആയയുടെ ശ്രമമെന്ന് കേസ് അന്വേഷിച്ച ഡിറ്റക്ടീവ് വ്യക്തമാക്കിയിരുന്നു.

താനാണ് കുറ്റം ചെയ്തതെന്ന് ആയ സമ്മതിച്ചിരുന്നു. എന്നാല്‍ കുട്ടിയെ മര്‍ദ്ദിച്ചതിന് തെളിവില്ലെന്നു കാണിച്ച്‌ കേസ് തള്ളുകയായിരുന്നു. സംഭവത്തിന് ദൃക്സാക്ഷികളില്ലെന്നതും കേസ് തള്ളാന്‍ കാരണമായി. തന്‍റെ മകന് നീതി ലഭിക്കുന്നതിന് വേണ്ടിയാണ് വിവരങ്ങള്‍ താന്‍ പങ്കുവെയ്ക്കുന്നതെന്ന് ജോഷ്വ പറയുന്നു.

Share
Leave a Comment