ലുധിയാന : തട്ടിക്കൊണ്ടു പോയ കുട്ടിയെ കണ്ടെത്താന്‍ വാട്ട്‌സ് ആപ്പ് സഹായിച്ചു. ലുധിയാനയിലെ ഫിറോസ്പൂര്‍ സ്വദേശികളായ കോമള്‍ കുമാര്‍, സപ്ന ദമ്പതികളുടെ മൂന്ന് മാസം പ്രായമുള്ള കുഞ്ഞിനെയാണ് അഞ്ജാത സ്ത്രീ തട്ടിക്കൊണ്ടു പോയത്.
അമൃത്സര്‍ പോലീസാണ് കുട്ടിയുടെ ചിത്രം വാട്‌സ്ആപ്പ് വഴി പ്രചരിപ്പിച്ചത്. കുട്ടിയുമായി ബുധനാഴ്ച രാവിലെ ട്രെയിന്‍ ഇറങ്ങിയ സ്ത്രീയെ മൊഹിന്ദര്‍ സിംഗ് എന്ന യാത്രക്കാരന്‍ തിരിച്ചറിഞ്ഞതോടെയാണ് ഇവര്‍ പിടിയിലായത്. മൊഹീന്ദര്‍ സിംഗിന് വാട്‌സ്ആപ്പ് വഴി പോലീസ് അയച്ച ചിത്രം കിട്ടിയിരുന്നു. തുടര്‍ന്ന് മൊഹീന്ദര്‍ സിംഗ് പോലീസിനെ വിവരം അറിയിക്കുകയായിരുന്നു.
ചൊവ്വാഴ്ച സുവര്‍ണ ക്ഷേത്രം സന്ദര്‍ശിക്കുന്നതിനിടെയാണ് ഇവരുമായി സൗഹൃദത്തിലായ ഒരു സ്ത്രീയാണ് കുട്ടിയെ തട്ടിക്കൊണ്ട് പോയത്. ഭക്ഷണത്തിനായി പോകുമ്പോള്‍ ഈ സ്ത്രീയുടെ അടുത്ത് കുട്ടിയെ ഏല്‍പ്പിച്ച ശേഷം ദമ്പതികള്‍ പോകുകയായിരുന്നു. തിരിച്ചു വന്നപ്പോള്‍ കുട്ടിയുമായി ഈ സ്ത്രീ രക്ഷപെട്ടിരുന്നു. ക്ഷേത്രത്തിലെ സി.സി.ടി.വി ക്യാമറയില്‍ സ്ത്രീയുടെയും കുട്ടിയുടെയും ചിത്രം പതിഞ്ഞിരുന്നു. ഇതാണ് പോലീസുകാര്‍ വാട്‌സ്ആപ്പ് വഴി പ്രചരിപ്പിച്ചത്.
Post Your Comments