IndiaNews

എയർ ആംബുലൻസ് ദുരന്ത മേഖലയിൽ ഉത്സവാന്തരീക്ഷം

ഹൃദ്രോഗി ഉള്‍പ്പെടെ ഏഴ് പേരുമായി പട്‌നയില്‍ നിന്ന് ഡൽഹിയിലേക്ക് വരികയായിരുന്ന എയര്‍ ആംബുലന്‍സ് അടിയന്തിരമായി നിലത്തിറക്കിയ സ്ഥലം ഉത്സവാന്തരീക്ഷമാകുന്നു.ആംബുലന്‍സ് ദില്ലിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇറങ്ങാന്‍ നിമിഷങ്ങള്‍ ശേഷിക്കെയാണ് അടിയന്തിരമായി പാടത്തേക്ക് ഇടിച്ചിറക്കിയത്.

ആല്‍ക്കെമിസ്റ്റ് എയര്‍വെയ്സിന്റെ എയര്‍ ആംബുലന്‍സ് തെക്കന്‍ ദില്ലിയിലെ നജഫ്ഗഡില്‍ തരിശുപാടത്ത് ഇടിച്ചിറക്കുകയായിരുന്നു. സംഭവത്തില്‍ ഏഴ് പേര്‍ക്കാണ് പരിക്കേറ്റത്. എഞ്ചിന്‍ തകരാറാണ് സംഭവത്തിന് കാരണമെന്ന് പൈലറ്റുമാര്‍ വ്യക്തമാക്കി. തലനാരിഴയ്ക്കാണ് വന്‍ദുരന്തം ഒഴിവായത്. സംഭവ സ്ഥലത്തു നിന്നും ആറ് നോട്ടിക്കല്‍ മൈല്‍ മാത്രം ദൂരെയാണ് വിമാനത്താവളം. വാർത്തയറിഞ്ഞ് പരിസര ഗ്രാമങ്ങളിൽ നിന്നും നിരവധിയാളുകളാണ് വരുന്നത്. വിമാനത്തിനടുത്തു നിന്ന് സെൽഫിയെടുക്കലും ഫോട്ടോയെടുക്കലുമാണ് ഭൂരിപക്ഷവും.വിമാനം തക‍ർന്ന് കിടക്കുന്നതിൻെറ ഫോട്ടോയെടുക്കുകയും, സോഷ്യൽ മീഡിയയിൽ അപലോഡ് ചെയ്യുകയുമാണ് ആളുകൾ ചെയ്യുന്നത്. കൂടുതൽ ആളുകൾ ഇവിടേക്ക് വരുന്നത് കൊണ്ട് കച്ചവടക്കാരും ഇവിടെ തമ്പടിച്ചിരിക്കുകയാണ് .

എന്നാൽ ജനങ്ങൾക്ക് സുരക്ഷ അകലത്തിലാണ് സന്ദർശനം അനുവദിക്കുന്നതെന്ന് പോലീസ് പറഞ്ഞു. ഉടൻതന്നെ എയ‍ർ ആംബുലൻസ് അടുത്തുള്ള ഇന്ദിരാഗാന്ധി എയ‍ർപോ‍ർട്ടിലേക്ക് മാറ്റുമെന്ന് അധികൃത‍ർ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button