Gulf

യു.എ.ഇയിലും ഖത്തറിലും കാലാവസ്ഥാ മുന്നറിയിപ്പ് പുറപ്പെടുവിച്ചു

അടുത്ത 48-മണിക്കൂര്‍ നേരത്തേക്ക് ശക്തമായ വടക്ക്പടിഞ്ഞാറന്‍ കാറ്റ് വീശുന്നത് മൂലം പൊടിശല്യം, മങ്ങിയ ദര്‍ശനക്ഷമത എന്നിവയ്ക്ക് സാധ്യതയുണ്ടെന്ന് യുഎഇ-യിലും ഖത്തറിലും മുന്നറിയിപ്പ്. പ്രക്ഷുബ്ധമായ കടലിന് സാധ്യതയുണ്ടെന്ന് പറഞ്ഞ യുഎഇ 12-അടി വരെ ഉയരത്തില്‍ തിരമാലകള്‍ ഉണ്ടാകാനും സാധ്യതയുള്ളതായി മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്.

കടലിനോടടുത്ത പ്രദേശങ്ങളില്‍ പോകുന്നത് അടുത്ത 48-മണിക്കൂര്‍ നേരത്തേക്ക് ഒഴിവാക്കാനും മുന്നറിപ്പില്‍ പറയുന്നു.

“ഇനിയുള്ള രണ്ട് ദിവസത്തേക്ക് മണിക്കൂറില്‍ 22 മുതല്‍ 45 വരെ കിലോമീറ്റര്‍ വേഗതയില്‍ വീശുന്ന ശക്തമായ വടക്കുപടിഞ്ഞാറന്‍ കാറ്റ് രാജ്യത്ത് വീശാന്‍ സാധ്യതയുണ്ടെന്ന മുന്നറിയിപ്പാണ് യുഎഇയുടെ ദേശീയ ഭൂകമ്പ-കാലാവസ്ഥാവിജ്ഞാന പഠനകേന്ദ്രത്തിന്‍റെ (എന്‍.സി.എം.എസ്) വക്താവ് അറിയിച്ചത്. വടക്കുപടിഞ്ഞാറന്‍ കാറ്റിന്‍റെ ഫലമായി അന്തരീക്ഷ താപനിലയില്‍ നേരിയ കുറവുണ്ടാകുമെന്നും എന്‍.സി.എം.എസ് വക്താവ് പറഞ്ഞു.

അറേബ്യന്‍ ഗള്‍ഫ് മേഖലയിലെ സമുദ്രമേഖല പ്രക്ഷുബ്ധമായിരിക്കുമെന്നും മീന്‍പിടുത്തക്കാരും മറ്റും കടലില്‍ പോകുന്നത് കഴിവതും ഒഴിവാക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നുണ്ട്. കടലില്‍ നീന്താന്‍ പോകുന്നവര്‍, ബീച്ച് സന്ദര്‍ശകര്‍, കടലുമായി ബന്ധപ്പെട്ട മറ്റ് പ്രവര്‍ത്തികളില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍; ഇവരെല്ലാം ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നും എന്‍.സി.എം.എസ് ആവശ്യപ്പെടുന്നു.

ഖത്തര്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റിയും സമാനമായ മുന്നറിയിപ്പുകള്‍ പുറപ്പെടുവിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button