ന്യൂഡല്‍ഹി : പൊതുസ്ഥലത്ത് തുപ്പുകയോ മൂത്രമൊഴിക്കുകയോ ചെയ്താല്‍ ഇനി കനത്ത പിഴ. സ്വച്ഛ് ഭാരത് മിഷന്റെ ഭാഗമായി ശുചിത്വ പൂര്‍ണ്ണവും ആരോഗ്യകരവുമായ അന്തരീക്ഷം സൃഷ്ടിക്കാന്‍ വേണ്ടിയാണ് കേന്ദ്രം ഇത്തരത്തില്‍ തീരുമാനമെടുത്തത്.
2014 ഒക്ടോബറിലാണ് ശുചിത്വത്തിനായുള്ള സ്വച്ഛ് ഭാരത് മിഷന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചത്. 2019 ഒക്ടോബറോടെ രാജ്യത്തെ മുഴുവനായി ശുചീകരിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നത്. പുതിയ തീരുമാന പ്രകാരം എല്ലാ സര്‍ക്കാര്‍ വകുപ്പുകളും ശുചീകരണത്തിനായി പ്രത്യേക കമ്മിറ്റിയെ നിയമിക്കണമെന്നും എല്ലാ ശുചിത്വ പ്രവര്‍ത്തനങ്ങള്‍ക്കും ഇവര്‍ നേതൃത്വം നല്‍കണമെന്നും സര്‍ക്കാര്‍ പറയുന്നു.
കൃത്യമായി പാഴ് വസ്തുക്കളും പിഴയിടാനാണ് കേന്ദ്രം ആലോചിക്കുന്നത്. ഓഫീസുകളുടെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടത്ര പ്രാധാന്യം നല്‍കണമെന്ന നിര്‍ദ്ദേശം മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ മുന്നോട്ട് വെച്ചതിനെ തുടര്‍ന്നാണ് കേന്ദ്രസര്‍ക്കാര്‍ ഇത്തരത്തിലൊരു തീരുമാനമെടുത്തത്.
Post Your Comments