NewsInternationalGulf

സര്‍ക്കാര്‍ സേവനങ്ങളുടെ നിലവാരം വിലയിരുത്താന്‍ ഓണ്‍ലൈന്‍ സര്‍വ്വേ

ദോഹ: മന്ത്രാലയങ്ങളും സര്‍ക്കാര്‍ സ്ഥാപനങ്ങളും നല്‍കുന്ന സേവനങ്ങളില്‍ പൊതുജനങ്ങളുടെ സംതൃപ്തി വിലയിരുത്താന്‍ ഖത്തറില്‍ ഓണ്‍ലൈന്‍ സര്‍വേ തുടങ്ങി. വികസനാസൂത്രണ കണക്കെടുപ്പ് മന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ നടക്കുന്ന സര്‍വേ ജൂണ്‍ രണ്ട് വരെ നീണ്ടുനില്‍ക്കും. പ്രധാനമന്ത്രി ഷെയ്ഖ് അബ്ദുല്ല ബിന്‍ നാസ്സര്‍ ബിന്‍ ഖലീഫ അല്‍ താനിയുടെ മാര്‍ഗനിര്‍ദേശ പ്രകാരമാണിത്.

സര്‍ക്കാര്‍ സേവനങ്ങളെക്കുറിച്ചുള്ള വിലയിരുത്തലിലൂടെ ജനങ്ങളുടെ അഭിപ്രായം തേടുകയാണ് ലക്ഷ്യം. സര്‍വേയിലൂടെ പര്യാപ്തമായ തരത്തില്‍ സേവനങ്ങള്‍ മെച്ചപ്പെടുത്തുകയും കൂടുതല്‍ വികസിപ്പിക്കുകയും ചെയ്യും. സര്‍ക്കാര്‍ ഏജന്‍സികളില്‍ നിന്നുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ പരിഹരിക്കാനും സര്‍വേ ഉപകരിക്കുമെന്ന് മന്ത്രാലയം പറഞ്ഞു.

സേവനമേഖലകള്‍, പൊതുസ്ഥലം, വീടുകള്‍ എന്നിവിടങ്ങളിലെ സന്ദര്‍ശനവും സര്‍വേയില്‍ ഉള്‍പ്പെടുന്നു. സര്‍വേയുമായി ബന്ധപ്പെട്ട വെബ്‌പേജ് എല്ലാ മന്ത്രാലയത്തിന്റെയും ഔദ്യോഗിക വെബ്‌സൈറ്റില്‍ ആരംഭിച്ചിട്ടുണ്ട്. സര്‍ക്കാര്‍ ഏജന്‍സികളിലെ സേവന ഉപയോക്താക്കളുമായി അഭിമുഖം നടത്തി വിവരശേഖരണവും ഗവേഷകര്‍ തുടങ്ങിയിട്ടുണ്ട്.

എല്ലാ സര്‍ക്കാര്‍ കൗണ്ടറുകളിലും ഇലക്ട്രോണിക് ചോദ്യാവലിയും നല്‍കുന്നുണ്ട്. രാജ്യത്തെ സ്വദേശികളും വിദേശികളുമായ എല്ലാവരും സര്‍വേയില്‍ പങ്കെടുക്കണമെന്ന് മന്ത്രാലയം നിര്‍ദേശിച്ചു. ലഭിക്കുന്ന വിവരം രഹസ്യമായി സൂക്ഷിക്കുമെന്നും സര്‍ക്കാര്‍ സേവനങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനായി മാത്രമേ ഇവ ഉപയോഗിക്കൂ എന്നും മന്ത്രാലയം വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button