തിരുവനന്തപുരം: ജിഷ വധക്കേസ് അന്വേഷിക്കാന്‍ എ ഡി ജി പി സന്ധ്യയുടെ നേതൃത്വത്തില്‍ പുതിയ സംഘത്തെ നിയോഗിക്കാന്‍ ഇന്ന് ചേര്‍ന്ന പിണറായി മന്ത്രിസഭയുടെ ആദ്യയോഗം തീരുമാനിച്ചു. നിലവിലുള്ള അന്വേഷണ സംഘത്തിന് വീഴ്ച സംഭവിച്ചിട്ടുണ്ടെന്നു മുഖ്യമന്ത്രി പിണറായി വിജയന് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു .ഇവര്‍ക്കെതിരെ നടപടി എടുക്കുന്ന കാര്യം പരിശോധിക്കും. ജിഷയുടെ വീട് നിര്‍മ്മാണം 45 ദിവസത്തിനുള്ളില്‍ പൂര്‍ത്തീകരിക്കും. ജിഷയുടെ അമ്മയ്ക്ക് പ്രതിമാസം 5000 രൂപ പെന്ഷന് നല്‍കും. സഹോദരിക്ക് ഉടന്‍ ജോലി ലഭ്യമാക്കും തുടങ്ങിയ സുപ്രധാന തീരുമാനങ്ങള്‍ ആണ് ഇപ്പോള്‍ എടുത്തിട്ടുള്ളത്. മറ്റുകാര്യങ്ങള്‍ പരിശോധനകള്‍ക്ക് ശേഷം ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Post Your Comments