രാജസ്ഥാൻ : പാപമുക്തി കൈവരിക്കാൻ പുണ്യനദികളിലും മറ്റും മുങ്ങുന്നതാണ് പൊതുവെ രീതി. എന്നാൽ രാജസ്ഥാനിലെ ഒരു ശിവക്ഷേത്രത്തിൽ പാപമുക്ത്തിക്കായി സർട്ടിഫിക്കറ്റ് എഴുതി നൽകുകയാണ് ചെയ്യുന്നത് . വര്‍ഷങ്ങള്‍ പഴക്കമുള്ള ക്ഷേത്രമാണിത്. പ്രതാപ്ഗർ ജില്ലയിലാണ് ഗൗതമേശ്വര്‍ മഹാദേവ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഇവിടെ പാപ മോചനത്തിനായി മന്ദാകിനി എന്ന പേരില്‍ തീര്‍ത്ഥ കുളം പണിഞ്ഞിട്ടുണ്ട്. ഇതില്‍ മുങ്ങുന്നവര്‍ക്ക് ക്ഷേത്രം അധികാരികള്‍ പാപ മുക്തി സര്‍ട്ടിഫിക്കറ്റ് നല്‍കും. തീര്‍ത്ഥ കുളത്തില്‍ മുങ്ങാന്‍ 11 രൂപയാണ് ഭക്തര്‍ നൽകേണ്ടത്.
രാജസ്ഥാനിലെ പേരുകേട്ട ക്ഷേത്രമാണ് ഗൗതമേശ്വര്‍ ക്ഷേത്രം. ആദിവാസി സമുദായമായിരുന്നു പണ്ട് കാലത്ത് ഇവിടെ ആരാധനയ്ക്കായി എത്തിയിരുന്നുത്. എന്നാല്‍ ഇന്ന് എല്ലാ സമുദായങ്ങളില്‍ നിന്നും ഭക്തര്‍ എത്തുന്നുണ്ടെന്ന് അധികാരികള്‍ സാക്ഷ്യപ്പെടുത്തുന്നു.
Post Your Comments