സ്വന്തം നാട്ടിലെ പൌരാവകാശം സംരക്ഷിക്കാൻ കഴിയാത്ത പിണറായിക്ക് കേരളജനതയുടെ പൗരാവകാശങ്ങൾ എങ്ങനെ സംരക്ഷിക്കാനാകുമെന്നു കുമ്മനം. കണ്ണൂര്‍ ജില്ലയിലും നിയുക്ത മുഖ്യമന്ത്രിയുടെ നാടായ പിണറായിയിലും അക്രമ പരമ്പരകള്‍ തുടര്‍ന്ന് കൊണ്ടിരിക്കുകയാണ് . പിണറായി സർക്കാരിൽ നിന്നും നീതി ലഭിക്കുമെന്ന് തോന്നുന്നില്ല.
തിരഞ്ഞെടുപ്പിന് ശേഷം അക്രമപരമ്പരകളില്‍ ഏര്‍പ്പെട്ടവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്ന് പറയാതെ ബി.ജെ.പി.യെ മാത്രം കുറ്റപ്പെടുത്തുന്ന പ്രസ്താവനയാണ്.നാട്ടില്‍ മനുഷ്യാവകാശലംഘനം നടക്കുമ്പോൾ അതിന് ഇരയാകുന്നവരുടെ സങ്കടങ്ങള്‍ കേള്‍ക്കാനുള്ള മനസെങ്കിലും പിണറായി വിജയനുണ്ടാകണമെന്നും കുമ്മനം അഭിപ്രായപ്പെട്ടു.
Post Your Comments