KeralaNews

സംസ്ഥാനത്ത് ആദ്യമായി ഉറുമ്പുകളുടെ കണക്കെടുക്കുന്നു

സംസ്ഥാനത്ത് ആദ്യമായി ഉറുമ്പുകളുടെ കണക്ക് എടുക്കുന്നു. പെരിയാര്‍ കടുവ സങ്കേതത്തിലാണ് ഉറുമ്പുകളുടെ കണക്കെടുപ്പ് നടത്തുന്നത്. വനംവകുപ്പും ട്രാവന്‍കൂര്‍ നാച്വറല്‍ ഹിസ്റ്ററി സൊസൈറ്റിയും ചേര്‍ന്നാണ് പെരിയാര്‍ കടുവ സങ്കേതത്തിലെ ഉറുമ്പുകളെക്കുറിച്ച് പഠനം ആരംഭിച്ചിരിക്കുന്നത്. രാജ്യത്ത് അപൂർവമായേ ഉറുമ്പുകളെക്കുറിച്ചുള്ള പഠനങ്ങൾ നടന്നിട്ടുള്ളൂ.

രാജ്യത്ത് വിവിധ മേഖലകളില്‍ ജോലി ചെയ്യുന്നവരും ഉറുമ്പുകളെക്കുറിച്ച് ഗവേഷണം നടത്താന്‍ താല്‍പ്പര്യമുള്ളവരുമായ മുപ്പതു പേരാണ് ഈ സംഘത്തിലുള്ളത്. പെരിയാര്‍ കടുവ സങ്കേതത്തില്‍ നിന്നുളള വനപാലകരും ഈ സംഘത്തിലുണ്ട്. എത്രതരം ഉറുമ്പുകളാണ് ഈ വനമേഖലയിലുള്ളത്, അവയുടെ പ്രകൃതിക്ക് നല്‍കുന്ന സേവനങ്ങള്‍ തുടങ്ങി എല്ലാ കാര്യങ്ങളും പഠന വിധേയമാക്കും. ലോകത്ത് ഇതുവരെ കണ്ടെത്താന്‍ കഴിയാത്ത പുതിയ ഇനം ഉറുമ്പുകളെ ഇവിടെ കണ്ടെത്താന്‍ കഴിയുമെന്നാണ് വിദഗ്ദ്ധസംഘത്തിന്‍റെ പ്രതീക്ഷ. ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന പഠനത്തിനും കണക്കെടുപ്പിനുമാണ് ആസൂത്രണം ചെയ്തിരിക്കുന്നത് .

shortlink

Post Your Comments


Back to top button