India

ദൈവം ഇന്ത്യയ്ക്ക് നല്‍കിയ സമ്മാനമാണ് നരേന്ദ്ര മോദി- വെങ്കയ്യ നായിഡു

ന്യൂഡല്‍ഹി: ദൈവം ഇന്ത്യയ്ക്ക് നല്‍കിയ സമ്മാനമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെന്ന് കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു. ദൈവത്തിന്റെ സമ്മാനത്തിന്റെ നേതൃത്വമാണ് ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ ചരിത്രവിജയത്തിന് പിന്നില്‍. പാവപ്പെട്ടവന്റെ മനസ്സറിഞ്ഞാണ് മോദിയുടെ ഓരോ നടപടിയും. പ്രധാനമന്ത്രിയുടെ സദ്ഭരണം ആസമിലും വേണമെന്ന് ജനം ആഗ്രഹിച്ചു. അതുകൊണ്ട് ആസാമിലെ വിജയം മോദിയുടെ വിജയമാണെന്നും നായിഡു പറഞ്ഞു.

ഇന്ത്യയെ വികസിത രാജ്യമാക്കി വളര്‍ത്തുന്ന പ്രയത്‌നത്തിലാണ് മോദി. കോണ്‍ഗ്രസ് പ്രതിപക്ഷത്തായതില്‍ സന്തോഷമുണ്ടെന്നും അഴിമതി ഭരണത്തിന്റെ വക്താക്കളായ കോണ്‍ഗ്രസ് ഇല്ലാതാവാണമെന്നാണ് ബിജെപി ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ് വിമുക്ത ഭാരതമെന്ന ബി.ജെ.പിയുടെ ലക്ഷ്യം സാക്ഷാത്കരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

shortlink

Post Your Comments


Back to top button