ന്യൂഡല്‍ഹി: ബുധനാഴ്ച മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്ന പിണറായി വിജയന്‍ ഈയാഴ്ച തന്നെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയേക്കും.
ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ നടക്കുന്ന സി.പി.ഐ.എം പോളിറ്റ് ബ്യൂറോ യോഗത്തില്‍ പങ്കെടുക്കാന്‍ എത്തുമ്പോഴാണ് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ചയ്ക്ക് ശ്രമിക്കുന്നത്.
പോളിറ്റ് ബ്യൂറോ യോഗത്തില്‍ പങ്കെടുക്കുന്നതിനായി ശനിയാഴ്ചയാണ് പിണറായി വിജയന്‍ ഡല്‍ഹിയിലെത്തുക. അന്നുതന്നെ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ചയ്ക്ക് സമയം നിശ്ചയിക്കാന്‍ കേരളാഹൗസ് അധികൃതര്‍ ശ്രമിക്കുന്നുണ്ട്. പുതിയ മുഖ്യമന്ത്രി അധികാരമേറ്റാല്‍ പ്രധാനമന്ത്രിയെയും രാഷ്ട്രപതിയെയും സന്ദര്‍ശിക്കുന്ന കീഴ്‌വഴക്കമുണ്ട്.
സംസ്ഥാനത്തെ സി.പി.ഐ.എം-ബി.ജെ.പി. സംഘര്‍ഷത്തിന്റെ അന്തരീക്ഷത്തിലാണ് പുതിയ മുഖ്യമന്ത്രിയുടെയും പ്രധാനമന്ത്രിയുടെയും കൂടിക്കാഴ്ച നടക്കാന്‍പോകുന്നതെന്ന കാര്യം ഏറെ ശ്രദ്ധേയമാണ്.
Post Your Comments