India

മലയാളി നഴ്സ് ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍

ഗുഡ്ഗാവ്: മലയാളി നഴ്സിനെ ഗുഡ്ഗാവില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ലക്ഷ്മി നാരായണ (24) ആണ് മരിച്ചത്. ഗുഡ്ഗാവിലെ സ്വകാര്യ ആശുപത്രിയില്‍ ജോലി നോക്കിയിരുന്ന ലക്ഷ്മിയെ വസീറാബാദിലെ താമസസ്ഥലത്താണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മുറിയിലെ ബെഡില്‍ കണ്ടെത്തിയ മൃതദേഹത്തിനു സമീപത്തുനിന്ന് ഉപയോഗിച്ച സിറിഞ്ചും ചില മരുന്നുകളും കണ്ടെത്തി. മരുന്നിന്റെ അമിത ഉപയോഗമാണ് മരണത്തിനു കാരണമായതെന്നു സംശയിക്കുന്നതായി പോലീസ് അറിയിച്ചു. മൃതദേഹം പോസ്റ്മോര്‍ട്ടത്തിനയച്ചു. ഇതിന്റെ റിപ്പോര്‍ട്ട് ലഭിച്ചതിനു ശേഷം മാത്രമേ മരണകാരണം അറിവാകൂ.

shortlink

Post Your Comments


Back to top button