KeralaNews

മലാപ്പറമ്പ് സ്‌കൂള്‍ പൊളിച്ചുനീക്കാനുള്ള നടപടിക്കെതിരെ പ്രതിഷേധം ശക്തം

കോഴിക്കോട്: ഒരു നൂറ്റാണ്ടിലേറെ പഴക്കമുള്ള മലാപ്പറമ്പ് സ്‌കൂള്‍ പൊളിച്ചുനീക്കാനുള്ള ശ്രമങ്ങള്‍ക്കെതിരെ ശക്തമായ പ്രതിഷേധം. ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ പൊളിച്ചു നീക്കാനെത്തിയ സംഘത്തിന് നേരെ സ്‌കൂള്‍ സംരക്ഷണസമിതി സ്‌കൂളിന് മുന്‍പില്‍ പ്രതിഷേധപ്രകടനങ്ങൾ നടത്തുകയാണ് .

അനാദായകരമായ സ്‌കൂള്‍ അടച്ചു പൂട്ടണമെന്ന് ആവശ്യപ്പെട്ട് സ്‌കൂള്‍ മാനേജര്‍ എ പത്മനാഭന്‍ നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതിയില്‍ നിന്ന് അനുകൂല വിധി ലഭിച്ചിരുന്നു. ഇതിനെ തുടർന്ന് 131 വര്‍ഷം പഴക്കമുള്ള സ്‌കൂള്‍ അടച്ച് പൂട്ടാനുളള നീക്കത്തിനെതിരെ ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തില്‍ ശക്തമായ പ്രതിഷേധം ഉയര്‍ന്നിരുന്നു.

2014 ഏപ്രില്‍ 10 ന് മാനേജരുടെ നേതൃത്വലത്തില്‍ ഒരു സംഘം സ്‌കൂള്‍ കെട്ടിടം പൊളിച്ചു. തുടര്‍ന്ന വിവിധ അധ്യാപക, വിദ്യാര്‍ഥി സംഘടനകളും, സന്നദ്ധ സംഘടനകളുടെയും സഹായത്തോടെയാണ് കെട്ടിടത്തിന്റെ പുനര്‍നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്.

shortlink

Post Your Comments


Back to top button