Gulf

മലബാര്‍ ഗോള്‍ഡ് കവര്‍ച്ച ; പ്രതികള്‍ പിടിയില്‍

റോള : റോള മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട് ജ്വല്ലറി കവര്‍ച്ചാ കേസിലെ പ്രതികള്‍ പിടിയില്‍. മുപ്പത് മണിക്കൂറിനുള്ളിലാണ് സിഐഡി വിഭാഗം പ്രതികളെ പിടികൂടിയത്.

സിസിടിവി ദൃശ്യങ്ങളില്‍ പ്രതി കവര്‍ച്ച നടത്തുന്നത് പതിഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ ദുബായില്‍ നിന്ന് അറസ്റ്റ് ചെയ്തത്. പാകിസ്ഥാന്‍ സ്വദേശികളായ മൂന്നു പേരാണ് അറസ്റ്റിലായത്. രണ്ടു പേര്‍ പാകിസ്ഥാനിലേക്ക് രക്ഷപ്പെട്ടുവെന്നും ഇവരെ കണ്ടെത്താന്‍ ഇന്റര്‍ പോളിന്റെ സഹായം തേടുമെന്നും ഷാര്‍ജ പോലീസ് സിഐഡി തലവന്‍ കേണല്‍ ഇബ്രഹീം അല്‍ ഹാജിരിയും ഡയറക്ടര്‍ ബ്രി.സെയ്ഫ് അല്‍ സാരിയും പറഞ്ഞു.

ശനിയാഴ്ച പുലര്‍ച്ചെ 4.50 നായിരുന്നു കവര്‍ച്ച നടന്നത്. പതിമൂന്നര ലക്ഷം ദിര്‍ഹം വിലമതിക്കുന്ന ഏഴ് കിലോ സ്വര്‍ണവും ഒന്നര ലക്ഷം ദിര്‍ഹമിന്റെ 17 വജ്രങ്ങളും നഷ്ടപ്പെട്ടിരുന്നു. സന്ദര്‍ശകവിസയിലെത്തിയ പ്രതികളിലൊരാള്‍ കടയുടെ ഷട്ടറും ചില്ലുവാതിലും തകര്‍ത്ത് അകത്ത് കയറി മൂന്നര മിനിറ്റിനുള്ളില്‍ കവര്‍ച്ച നടത്തി രക്ഷപ്പെടുകയായിരുന്നു. ബാക്കി നാല് പേര്‍ ഇയാള്‍ക്ക് പുറത്ത് കാവല്‍ നിന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button