തിരുവനന്തപുരം: ഡല്‍ഹി എ.കെ.ജി ഭവന് നേരെയുണ്ടായ ആക്രമണം ആസൂത്രിതമാണെന്നു സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. തെരുവില്‍ നേരിടുമെന്ന് ബി.ജെ.പി പറഞ്ഞതിന്റെ ഭാഗമാണിത്. ഒരു സീറ്റ് ജയിച്ചപ്പോള്‍ ഇതാണ് അവസ്ഥയെങ്കില്‍ 10 സീറ്റ് ജയിച്ചാല്‍ എന്ത് അവസ്ഥയായിരിക്കുമെന്നും കോടിയേരി ചോദിച്ചു.
സമാധാനപരമായ രാഷ്ട്രീയ പ്രവര്‍ത്തനമാണു സിപിഎം ആഗ്രഹിക്കുന്നത്. ഇത്തരത്തിലുള്ള സംഭവങ്ങളിലൂടെ കേരളത്തില്‍ ഇടപെടാന്‍ ആര്.എസ്.എസ് ശ്രമിക്കുകയാണ്. ഇക്കാര്യത്തില്‍ ഇടതു പ്രവര്‍ത്തകര്‍ ജാഗ്രത പാലിക്കണമെന്നും കോടിയേരി പറഞ്ഞു.
Post Your Comments