India

ഇന്ത്യന്‍ മുസ്ലിങ്ങള്‍ രാജ്യത്തിന്‌ വേണ്ടി ജീവിക്കും, മരിക്കും – നരേന്ദ്രമോദി

മോദിയുടെ പഴയ അഭിമുഖ വീഡിയോ വൈറലാകുന്നു

ന്യൂഡല്‍ഹി ● അല്‍-ക്വയ്ദയെ വിമര്‍ശിച്ചും ഇന്ത്യന്‍ മുസ്ലിങ്ങളെ പ്രകീര്‍ത്തിച്ചും കൊണ്ടുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലകുന്നു. 2014 ല്‍ സി.എന്‍.എന്‍ ചാനലിന് വേണ്ടി പ്രമുഖ വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സ് തയ്യാറാക്കിയ അഭിമുഖത്തിന്റെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുന്നത്.

ജനസംഖ്യയില്‍ ലോകത്തിലെ രണ്ടാമത്തെ രാജ്യമായ ഇന്ത്യയില്‍ നിന്ന് അല്‍-ക്വയ്ദയ്ക്ക് ആളുകളെ റിക്രൂട്ട് ചെയ്യാന്‍ ബുദ്ധിമുട്ടേണ്ടി വരുമെന്ന് പറയുന്ന മോദി ഇന്ത്യന്‍ മുസ്ലിങ്ങള്‍ രാജ്യത്തിന്‌ വേണ്ടി നടത്തിയ പോരാട്ടത്തെ പ്രകീര്‍ത്തിയ്ക്കുകയും ചെയ്യുന്നു. ദക്ഷിണേഷ്യയില്‍ ജിഹാദ് ലക്ഷ്യമിട്ട് പുതിയ ശാഖ ആരംഭിച്ചതായി അല്‍-ക്വയ്ദ പ്രഖ്യാപനത്തിന് പിന്നാലെയായിരുന്നു മോദിയുടെ അഭിമുഖം.

വീഡിയോയില്‍ ഇന്ത്യന്‍ മുസ്ലിങ്ങളെക്കുറിച്ച് മോദി പറയുന്നത് ഇങ്ങനെയാണ് “ഇന്ത്യയിലെ മുസ്ലിങ്ങള്‍ രാജ്യത്തിന്‌ വേണ്ടി ജീവിക്കും, അവര്‍ ഇന്ത്യയ്ക്ക് വേണ്ടി മരിക്കും, രാജ്യത്തിന്‌ ദോഷം വരുത്തുന്നതൊന്നും അവര്‍ക്ക് ആവശ്യമില്ല”. – മോദി പറഞ്ഞു. ഇന്ത്യന്‍ മുസ്ലിങ്ങള്‍ തങ്ങളുടെ താളത്തിനൊത്ത് തുള്ളുമെന്ന് ആരെങ്കിലും ചിന്തിക്കുന്നുണ്ടെങ്കില്‍ അവര്‍ക്ക് തെറ്റിയെന്നും മോദി കൂട്ടിച്ചേര്‍ക്കുന്നു.

shortlink

Post Your Comments


Back to top button