KeralaNews

വിധവാ വിവാഹത്തിലൂടെ ചരിത്രത്തിലിടം നേടിയ ആര്യ പ്രേംജി അന്തരിച്ചു

തിരുവനന്തപുരം: ഭരത് അവാര്‍ഡ് ജേതാവും സാമൂഹിക പരിഷ്‌കര്‍ത്താവുമായ നടന്‍ പ്രേംജിയുടെ ഭാര്യ ആര്യ പ്രേംജി (99) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടർന്നാണ് അന്ത്യം. പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ നീലന്‍ മകനാണ്. നമ്പൂതിരി സമുദായത്തിലെ രണ്ടാം വിധവാ വിവാഹത്തിലൂടെ ചരിത്രത്തിലിടം നേടിയ വ്യക്തിയാണ് ആര്യ പ്രേംജി.

14 മത്തെ വയസിലായിരുന്നു ആര്യയുടെ ആദ്യവിവാഹം. പതിനഞ്ചാം വയസില്‍ വിധവയായി. 12 വര്‍ഷം വിധവയായി ജീവിച്ച ആര്യയെ 27മത്തെ വയസില്‍ പ്രേംജി വിവാഹം കഴിച്ചു. ഇതിലൂടെ ആര്യയ്ക്ക് സമുദായം ഭൃഷ്ട് കല്‍പ്പിച്ചു. ഇ.എം.എസ്.നമ്പൂതിരിപ്പാടും വി.ടി.ഭട്ടതിരിപ്പാടും വിവാഹത്തില്‍ പങ്കടുത്തിരുന്നു. വിവാഹിതയായ ആര്യയ്ക്ക് മാത്രമല്ല വിവാഹത്തില്‍ പങ്കെടുത്തവര്‍ക്കും സമുദായം ഭൃഷ്ട് കല്‍പിച്ചിരുന്നു .

shortlink

Post Your Comments


Back to top button