ആല്‍പ്സ് എന്ന പര്‍വ്വതഭീമന്‍റെ ഉള്ളില്‍ക്കൂടി കടന്നു പോകുന്ന ലോകത്തിലെ ഏറ്റവും നീളമുള്ള റെയില്‍വേ ടണല്‍ ഉടന്‍ പ്രവര്‍ത്തനസജ്ജമാകും. 57-കിലോമീറ്റര്‍ നീളമുള്ള ഈ എഞ്ചിനീയറിംഗ് അത്ഭുതത്തിന്‍റെ പേര് ഗൊത്താര്‍ഡ് റെയില്‍ ടണല്‍ എന്നാണ്.
ഹോളണ്ടിലെ റോട്ടര്‍ഡാമിനെ ഇറ്റലിയിലെ ജെനോവയുമായി ബന്ധിപ്പിക്കുന്ന ഗൊത്താര്‍ഡ് റെയില്‍ ടണല്‍ 11 ദിവസങ്ങള്‍ക്കുള്ളില്‍ കമ്മീഷന്‍ ചെയ്യും. ഗൊത്താര്‍ഡ് റെയില്‍ ടണല്‍ പ്രോജക്റ്റിന് പിന്നില്‍ പ്രവര്‍ത്തിച്ച സ്വിസ്സ്-ഇറ്റാലിയന്‍ കണ്‍സോര്‍ഷ്യമായ ട്രാന്‍സ്-ടെക് ഗൊത്താര്‍ഡിന്‍റെ സി.ഇ.ഒ. പീറ്റര്‍ ഹ്യൂബറാണ് ഈ വിവരം അറിയിച്ചത്.
ഗൊത്താര്‍ഡ് റെയില്‍ ടണല്‍ വരുന്നതോടെ സ്വിറ്റ്സര്‍ലന്‍ഡിലെ സ്യൂറിച്ചില്‍ നിന്ന് ഇറ്റലിയിലെ മിലാനിലേക്കുള്ള യാത്രാസമയം ഇപ്പോഴുള്ള 4 മണിക്കൂറില്‍ നിന്ന് 3 മണിക്കൂറായി കുറയും. എട്ട് വര്‍ഷം കൊണ്ട് 1.9-ബില്ല്യണ്‍ സ്വിസ്സ് ഫ്രാങ്ക് ചിലവഴിച്ചാണ് ഗൊത്താര്‍ഡ് റെയില്‍ ടണല്‍ നിര്‍മ്മിച്ചിരിക്കുന്നത്.
രണ്ട് വ്യത്യസ്ത ഭാഷകള്‍ സംസാരിക്കുന്ന എഞ്ചിനീയറിംഗ് ടീമിന്‍റെ ഒരുമിച്ചുള്ള പ്രവര്‍ത്തനമാണ് ഗൊത്താര്‍ഡിനെ യാതാര്‍ത്ഥ്യമാക്കിയത്. സ്വിസ്സ്-ഇറ്റാലിയന്‍ എഞ്ചിനീയര്‍മാര്‍ തങ്ങളുടെ ഭാഷകള്‍ തന്നെ ഉപയോഗിച്ചാണ് ഗൊത്താര്‍ഡിനു വേണ്ടി പ്രവര്‍ത്തിച്ചത്.
250 kmph വേഗത്തിലോടുന്ന 250-ഓളം യാത്രാ ട്രെയിനുകള്‍ ഗൊത്താര്‍ഡ് റെയില്‍ ടണലിലൂടെ ഇനി ദിനംപ്രതി കടന്നു പോകും. 160 kmph വേഗത്തില്‍ 80 ചരക്കു തീവണ്ടികളും ഗൊത്താര്‍ഡിനുള്ളിലൂടെ ദിവസവും കടന്നു പോകും.
രബി നദിയുടെ മുകളിലൂടെ ഇന്ത്യ നിര്‍മ്മിക്കാനുദ്ദേശിക്കുന്ന ലോകത്തിലെ ഏറ്റവും ഉയരത്തില്‍ സ്ഥിതിചെയ്യുന്ന റെയില്‍വേ പാലത്തിന് വേണ്ടി സിഗ്നലിംഗ് സംവിധാനം ഒരുക്കുന്ന ആസ്ത്രിയന്‍ കമ്പനിയായ തെയില്‍സ് ആസ്ത്രിയയാണ് ഗൊത്താര്‍ഡ് റെയില്‍ ടണലിനു വേണ്ടിയും സിഗ്നലിംഗ് സംവിധാനം തയാറാക്കിയിരിക്കുന്നത്.
Post Your Comments